ന്യൂദൽഹി: അരമണിക്കൂർ ചർച്ചയിൽ അഞ്ചാറു നിലപാടുകൾ മാറ്റിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തുറന്നുകാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്.
ഇന്ന് വൈകിട്ടാണ് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ചയ്‌ക്ക് മന്ത്രി ജിതേന്ദ്രസിങ്ങിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുവഴിയിൽ കുത്തിയിരിപ്പുനടത്തിയതിനെ തുടർന്ന് നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു സർക്കാർ. പാർലമെന്റ് സമ്മേളനം സുഗമമാക്കാൻ വേണ്ടിയുള്ള ചർച്ചകൾക്കാണ് എത്തിയത്. എന്നാൽ ചർച്ചയിൽ രാഹുൽ ഗാന്ധി അടിക്കടി ആവശ്യം മാറ്റുകയായിരുന്നു. നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് ആയിരുന്നു രാഹുലിന്റെ ആദ്യ ആവശ്യം. അത് സമ്മതിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നായി ആവശ്യം. യുടെ നിലപാടുകൾ തുറന്നുകാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിങ് നടത്തിയ പ്രസ്താവനയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ വസതിയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടു നടത്തിയ ചർച്ചയ്‌ക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ ഏകദേശ മലയാളം പരിഭാഷ.
കുറച്ച് സമയം മുമ്പ്, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും അപ്രതീക്ഷിതമായി അക്ബർ റോഡിന് സമീപം തങ്ങളുടെ അനുയായികൾക്കൊപ്പം ധർണയിരുന്നതായി അറിയാൻ കഴിഞ്ഞു. ഈ മുതിർന്ന സംഘത്തിന്റെ അന്തസ്സ് മുൻനിർത്തി, ഈ നേതാക്കളുമായി ചർച്ച നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്നെയും എന്നോടൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെയും നേരിട്ട് സംഭവസ്ഥലത്തേക്ക് അയക്കുകയുണ്ടായി. ഈ സ്ഥലം ധർണ നടത്താനുള്ള ഇടമല്ലെന്നും, ഇവിടെ ധർണ നടത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു. ‘നീറ്റ്’ വിഷയത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെക്കുറിച്ചും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെങ്കിൽ ധർണ ഉടൻ അവസാനിപ്പിക്കാമെന്ന ആവശ്യം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സർക്കാരിന്റെ ഉന്നത നേതൃത്വത്തിന്റെ അനുമതി വാങ്ങി, അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചതായും നീറ്റ് വിഷയത്തിലും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പാർലമെന്റിൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണെന്നും രാഹുൽ ഗാന്ധിക്ക് ഉറപ്പു നൽകി.
എന്നാൽ ഈ വിവരം അറിയിച്ചപ്പോൾ, താൻ ഇതിൽ മാത്രം തൃപ്തനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി ഉറപ്പുനൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിലെ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഇങ്ങനെ രണ്ട് ആവശ്യങ്ങളാണ് ഇപ്പോൾ തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ചർച്ച മാത്രം മതിയെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തെപ്പോലൊരു മുതിർന്ന നേതാവ് ഇത്ര വേഗത്തിൽ വാക്കുമാറുന്നത് ശോഭനമല്ലെന്ന് വിനയപൂർവ്വം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ, അത് തന്റെ ഇഷ്ടമാണെന്ന് അദ്ദേഹം മറുപടി നൽകി. ധർണയിരിക്കാൻ ഈ സ്ഥലം അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോഴും, താൻ എവിടെ ഇരിക്കണമെന്നത് തന്റെ മാത്രം ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി സ്വന്തം വാക്കിൽ നിന്ന് പിന്നോട്ടുപോകുന്നത് നിർഭാഗ്യകരവും ജനാധിപത്യത്തിന്റെ എല്ലാ മര്യാദകൾക്കും വിരുദ്ധവുമാണ്. നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. നേരെമറിച്ച്, ഇത്രയും ഗൗരവമേറിയ വിഷയത്തിൽ നിയമപ്രകാരമുള്ള ഔദ്യോഗിക ചർച്ചയ്‌ക്കായി കോൺഗ്രസ് പാർട്ടി ഇതുവരെ നോട്ടീസ് ഒന്നും നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ജനാധിപത്യ തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല. (ഹിന്ദിയിലെ പ്രസ്താവന മലയാളമാക്കി മണികണ്ഠൻ.ഒ.വി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്)
















