Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : നിരോധനം ലംഘിച്ച് ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട പാറ്റകൾക്ക് പിന്തുണയുമായി മലയാള താരങ്ങളായ ടോവിനോ, പാർവതി, വിസ്മയ എന്നിവർ രംഗത്തെത്തിയിട്ടും ഇതിനൊക്കെ ചുക്കാൻ പിടിക്കുന്ന പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിലാണ് പലരും .

മുൻപ് സി എ എ വിരുദ്ധ പ്രതിഷേധമെന്ന പേരിൽ കലാപം നടന്നപ്പോഴും ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജ് പ്രതികരണം അറിയിച്ചത്. വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഇതുവരെ പൃഥ്വിരാജ് പ്രതികരിക്കാത്തതിന്റെ കാരണമാണ് ചിലർ തേടുന്നത്.

പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ സിനിമയായ ‘ഐ നോബഡി” എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെ ജിഹാദി ചാനലുകള്‍ ആഘോഷിച്ചത് വാർത്തയായിരുന്നു. ജിഹാദി ദൗത്യങ്ങളെ പിന്തുണച്ചയാളാണ് പൃഥ്വിരാജ്. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ വാര്യന്‍ കുന്നന്‍ എന്ന കഥാപാത്രത്തെ വെള്ളപൂശാനുള്ള ആഷിക് അബുവിന്റെ ദൗത്യത്തിന് കൂട്ട് നിന്ന് ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നയാളാണ് പൃഥ്വിരാജ്. എന്നിട്ടും സിനിമ പരാജയമായതോടെ പൃഥ്വിയെ അളവറ്റ് പരിഹസിച്ചതും ഇവർ തന്നെ.

കാര്യങ്ങൾ മനസിലായത് കൊണ്ടാണോ പൃഥ്വി ഇത്തവണ പാറ്റകൾക്ക് പിന്തുണ നൽകാതെ മുങ്ങിയതെന്നാണ് ചിലർ ചോദിക്കുന്നത് .

 

Recent Posts