Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 05:09 am IST
inFootball

ന്യൂയോര്‍ക്ക്: ലോകകപ്പിലെ പല മത്സരങ്ങളിലും കൈക്കരുത്തുകാട്ടാനിറങ്ങിയ അര്‍ജന്റീനയെ ഒടുവില്‍ പിടിക്കപ്പെട്ടു. ചുവപ്പുകാര്‍ഡ് വരെ ലഭിക്കേണ്ട പല അവസരങ്ങളും റഫറി കണ്ടില്ലെന്നു നടിച്ചിരുന്നു. ഒടുവില്‍ തെമ്മാടിത്തം കൈയോടെ പൊക്കി റഫറി. ഫൈനലിന് പിന്നാലെ കളിക്കളത്തില്‍ സംഘര്‍ഷം അഴിച്ചുവിട്ട അര്‍ജന്റെ താരം ലിയാന്‍ഡ്രോ പരേഡസ് സ്‌പെയിന്‍ താരം എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിച്ച് ഞെരിച്ചു. 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് 1-0ന് തോറ്റതിന്റെ നിരാശയിലാണ് അര്‍ജന്റീന താരങ്ങള്‍ ആക്രോശവുമായി ഇറങ്ങിയത്. മത്സരം അവസാനിച്ച ഉടന്‍ സ്‌പെയിന്‍ താരങ്ങളുടെ ആഘോഷത്തിനിടെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡസ് എത്തി സ്‌പെയിന്‍ പ്രതിരോധതാരം എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിച്ച് തള്ളി. ഇതോടെ സംഘര്‍ഷം വന്‍തോതില്‍ വ്യാപിക്കുകയും ചെയ്തു.

ഗാര്‍സിയയെ സംരക്ഷിക്കാന്‍ എത്തിയ സ്‌പെയിന്‍ താരം ഗാവിയും സംഘര്‍ഷത്തില്‍ അകപ്പെട്ടു. പരേഡസ് ഗാവിയെയും തള്ളിയിടുകയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മറ്റ് സ്പാനിഷ് താരങ്ങളും അര്‍ജന്റീന താരങ്ങളും ഇടപെട്ടതോടെ സാഹചര്യം കൂടുതല്‍ വഷളായി.

സ്ഥിതി നിയന്ത്രണാതീതമാകുന്നത് കണ്ട അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി നേരിട്ട് മൈതാനത്തിറങ്ങി താരങ്ങളെ വേര്‍പെടുത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെയും ഇരുടീമുകളുടെയും സാങ്കേതിക സംഘത്തിന്റെയും ഇടപെടലിലൂടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

സംഭവം അസിസ്റ്റന്റ് റഫറിയുടെ കണ്‍മുന്നില്‍ നടന്നതിനാല്‍ റഫറി മത്സരശേഷം തന്നെ പരേഡസിന് നേരിട്ടുള്ള ചുവപ്പുകാര്‍ഡ് കാണിച്ചു. കളി കഴിഞ്ഞ ശേഷമുള്ള അക്രമാസക്തമായ പെരുമാറ്റം എന്ന നിലയിലാണ് നടപടി. ഇതിനുപുറമെ ഫിഫയുടെ അച്ചടക്ക സമിതി സംഭവത്തെ പ്രത്യേകം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഒരു മത്സര വിലക്കില്‍ ഒതുങ്ങാതെ കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് പരേഡസിനെ വിലക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മത്സരത്തിനിടെയും അര്‍ജന്റീന താരങ്ങള്‍ കടുത്ത ശാരീരിക വെല്ലുവിളികളാണ് ഉയര്‍ത്തിയത്. അധികസമയത്തിന് മുമ്പ് എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും അര്‍ജന്റൈന്‍ താരങ്ങളുടെ പെരുമാറ്റം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Tags: FIFA World Cup 2026argentina playerLeandro ParedesSpanish player Eric García
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.