കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം. മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ ജയിച്ചത്. എസ്താവോ, പെഡ്രോ, സാമുവേല്‍ ലിനോ, എന്നിവരാണ് ഗോള്‍ നേടിയത്. സാമുവേല്‍ ലിനോ ഇരട്ട ഗോളടിച്ചു.
ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ രണ്ട് ഗോള്‍ നേടി.മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ വലയിലാകുന്നത്. എസ്റ്റാവോ വില്ലിയനാണ് ഗോളടിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ 42ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ എത്തുന്നത്.
രണ്ടാം പകുതിയില്‍ 58-ാം മിനിറ്റിലാണ് സാമുവല്‍ ലിനോ ലക്ഷ്യം കണ്ടത്. ഇഞ്ച്വറി ടൈമില്‍ ലിനോ രണ്ടാം ഗോളും കണ്ടെത്തിയതോടെ മഞ്ഞപ്പടയുടെ വിജയം ഉറപ്പിച്ചു.











