പാലക്കാട്: ഒറ്റപ്പാലം -ചെറുപ്പുളശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കുന്നു.ഈ റൂട്ടിലോടുന്ന ബസുകളാണ് സമരം നടത്തുന്നത്. നവീകരണ പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.ഈ പാതയിലൂടെ എണ്‍പതോളം ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
തിങ്കളാഴ്ചത്തെ സമരത്തിന് ശേഷവും റോഡ് നന്നാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.ഈ മാസം 27 മുതല്‍ ആണ് അനിശ്ചിതകാല സമരം തുടങ്ങുക.
















