Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

അഡ്വ. കെ.പി. വേണുഗോപാല്‍byഅഡ്വ. കെ.പി. വേണുഗോപാല്‍
Jul 19, 2026, 11:24 am IST
inVaradyam

ജീവചരിത്രങ്ങളുടേയും കഥകളുടേയും സഹായത്തോടെ വേദാന്തതത്ത്വങ്ങളെ പ്രചരിപ്പിക്കുക എന്നതാണ് ഇതിഹാസങ്ങളുടെ ദൗത്യം. കേവലമായി തത്ത്വോപദേശം ചെയ്യുന്ന രീതിയാണ് പൊതുവേ വേദങ്ങളില്‍ കാണുന്നത്.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ എങ്ങനെയാണ് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ അനുഭൂതമാക്കേണ്ടത് എന്നതിനെ സംബന്ധിക്കുന്ന ചരിത്രത്തിന്റെയും കഥയുടെയും ഉപദേശങ്ങളുടേയും ആവിഷ്‌കാരം കൂടിയാണ് ഇതിഹാസം. ധര്‍മ്മശാസ്ത്രവും അര്‍ത്ഥശാസ്ത്രവും കാമശാസ്ത്രവും മോക്ഷശാസ്ത്രവും ഇതിനോടനുബന്ധിച്ച മനുഷ്യജീവിത ദര്‍ശനങ്ങളും ഇതിഹാസങ്ങളില്‍ ദര്‍ശിക്കാം.

‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാം
ഉപദേശസമന്വിതം
പൂര്‍വവൃത്തകഥായുക്തം
ഇതിഹാസം പ്രചക്ഷതേ.’

ഇതിഹാസങ്ങളെ വിലയിരുത്താനുള്ള നിര്‍വചനമാണിത്. ഇതിഹാസം ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ആവിഷ്‌കരിക്കുന്നത്. അതാണ് പൂര്‍വവൃത്തം. രാഷ്‌ട്രചരിത്രം, ദേശങ്ങളുടെ ചരിത്രം, ജനങ്ങളുടെ ചരിത്രം, സംസ്‌കാരങ്ങളുടെ ചരിത്രം ഇതെല്ലാം പൂര്‍വവൃത്തത്തില്‍പ്പെടും. ഒരു രാജ്യത്തെ ജനങ്ങളുടെ ചിന്താമണ്ഡലത്തേയും വ്യാപാരമണ്ഡലത്തേയും ജീവിതത്തേയും സമഗ്രമായി സാകല്യേന അവതരിപ്പിക്കുക എന്നതും ഇതിഹാസത്തിന്റെ ലക്ഷ്യമാണ്. മഹാഭാരതമെന്ന മഹാകാവ്യത്തിന് യോജിക്കുന്നതാണ് ഈ ലക്ഷണങ്ങളെല്ലാം.
ഭഗവാന്‍ വേദവ്യാസനാല്‍ രചിക്കപ്പെട്ടതാണ് മഹാഭാരതമെന്ന ഇതിഹാസം. ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന മഹാഭാരതത്തില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുണ്ട്. ഈ ഇതിഹാസ ഗ്രന്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ സംഗ്രഹിച്ചിരിക്കുന്നുവെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആയിരത്തി അഞ്ഞൂറിലധികം ഉപാഖ്യാനങ്ങളുണ്ട് മഹാഭാരതത്തില്‍. ശ്രീമദ് ഭഗവദ്ഗീത, ഉത്തരഗീത, വ്യാധഗീത, പിംഗലഗീത തുടങ്ങിയ ഗീതകളും; വിദുരവാക്യം പോലുള്ള നീതി ധര്‍മ്മോപദേശങ്ങളും ശ്രീവിഷ്ണുസഹസ്രനാമവും ഉള്‍പ്പെടെ അമൂല്യമായ വൈജ്ഞാനിക സമ്പത്തുകള്‍ മഹാഭാരതത്തിലുണ്ട്.

ഭഗവാന്‍ കൃഷ്ണനും ധര്‍മ്മപുത്രരുമാണ് മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മഹത്തായ മനുഷ്യരെക്കുറിച്ചുള്ള അന്വേഷണത്തില്‍ വേദവ്യാസ മഹര്‍ഷി കണ്ടെത്തിയവരാണ് ധര്‍മ്മപുത്രരും ഭഗവാന്‍ കൃഷ്ണനും. ധര്‍മ്മപുത്രര്‍ രാജര്‍ഷിയാണ്. ഭഗവാന്‍ കൃഷ്ണനാകട്ടെ സ്ഥിതപ്രജ്ഞനും. ധര്‍മ്മത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ജീവിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു ധര്‍മ്മപുത്രന്‍. ഭാരതീയ ധര്‍മ്മസങ്കല്പങ്ങളുടെ ആള്‍രൂപമായിരുന്നു ധര്‍മ്മപുത്രരെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഭഗവാന്‍ കൃഷ്ണനാകട്ടെ, ധര്‍മ്മാധര്‍മ്മങ്ങള്‍ക്കെല്ലാം അതീതനാണ്. ഒരു തരത്തിലുമുള്ള പരിധിയും പരിമിതിയും ഭഗവാന്‍ കൃഷ്ണനില്ല.

ഭഗവാന്‍ കൃഷ്ണനെ വേദവ്യാസന്‍ അവതരിപ്പിച്ചിരിക്കുന്നത് അസാമാന്യമായ ശില്പസൗകുമാര്യത്തോടെയാണ്. ഭഗവാനെപ്പോലെ ഒരു വ്യക്തിയുടെ സാധ്യത പ്രപഞ്ചത്തിനുണ്ടെന്നും, മനുഷ്യവര്‍ഗത്തില്‍ അത്തരം വ്യക്തി ജനിക്കാനുള്ള സാധ്യത ഉണ്ടെന്നും ആ വ്യക്തി ജനങ്ങളെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നയിക്കുമെന്നും ഭഗവാന്‍ കൃഷ്ണനിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ലോകത്തെ ഏറ്റവും പ്രതിഭാധനനായ മഹര്‍ഷി ഭഗവാന്‍ വേദവ്യാസന്‍ ചെയ്തത്.

ദേവകീനന്ദനനായ കൃഷ്ണന്‍ ഉപനിഷത്ത് കാലത്ത് ജീവിച്ചിരുന്ന പുണ്യപുരുഷനായിരുന്നു. ഛാന്ദോഗ്യോപനിഷത്തിലെ കഥാപാത്രമായിരുന്നു കൃഷ്ണന്‍. ഛാന്ദോഗ്യോപനിഷത്തില്‍ മധുവിദ്യ എന്ന അക്ഷയമായ ബ്രഹ്‌മവിദ്യയുടെ ഉപദേശമുണ്ട്. ഇത് ആത്മവിദ്യയുമാണ്. ഇത് അമൃതമായ ആനന്ദം നല്‍കുന്ന വിദ്യകൂടിയാണ്. അക്ഷയമായ മധുവിദ്യ അറിയുന്ന, അതിനെ സാക്ഷാത്കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരുന്ന ഒരാളിന്റെ ഉദാഹരണമായിട്ടാണ് ദേവകീതനയനായ കൃഷ്ണനെ ഛാന്ദോഗ്യോപനിഷത്തില്‍ പരാമര്‍ശിക്കുന്നത്. ഈ മധുവിദ്യ കൃഷ്ണന്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എന്നാണ് ഉപനിഷത്തില്‍ കാണുന്നത്.

ഉപനിഷത്ത് കാലം കഴിഞ്ഞാണ് മഹാഭാരതകാലം. ഉപനിഷത്ത് കാലത്ത് ജീവിച്ച് ആ ദര്‍ശനം പ്രാവര്‍ത്തികമാക്കിയ പ്രപഞ്ചനാഥനായ കൃഷ്ണനെ വ്യാസമഹര്‍ഷി ഇതിഹാസ കഥയിലേക്ക് കൊണ്ടുവന്ന് അത്യന്തം ഹൃദ്യമായി അവതരിപ്പിക്കുകയായിരുന്നു മഹാഭാരതത്തില്‍.

Tags: DevotionalHinduismmahabharatlegendHindu Epic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.