Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ലൈസന്‍സ് വിവാദത്തില്‍ ഗതാഗത വകുപ്പ് നടപടിക്ക്. ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എം എല്‍എ എന്ന് എഴുതിയ കെ.ബി.ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അടിയന്തര നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് ഉത്തരവിട്ടത്.

ഇതിന് പുറമെ 18 വയസിന് മുന്‍പ് ഗണേഷ് കുമാര്‍ ലൈസന്‍സ് നേടിയെന്നുളള ആരോപണത്തിലും ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ഗതാഗത കമ്മിഷണര്‍ ചുമതലപ്പെടുത്തി. ഡാറ്റബേസിലെ പേര് ഉടന്‍ തിരുത്താന്‍ ലൈസന്‍സിംഗ് അതോറിറ്റിയോട് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കും.

പ്രായപൂര്‍ത്തിയാകും മുമ്പ് മാനദണ്ഡം ലംഘിച്ച് ഗണേഷ് കുമാറിന് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥന്‍ ആരെന്ന് കണ്ടെത്താനാണ് നീക്കം. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

 

 

Recent Posts