Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

താന്‍ മോദി ആരാധകനാണെന്നും ഉള്ളില്‍ ബിജെപി അനുഭാവിയാണെന്നും മുന്‍കാല നക്ശലൈറ്റ് ഫിലിപ്പ് എം പ്രസാദ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: താന്‍ മോദി ആരാധകനാണെന്നും ഉള്ളില്‍ ബിജെപി അനുഭാവിയാണെന്നും മുന്‍കാല നക്ശലൈറ്റ് ഫിലിപ്പ് എം പ്രസാദ്. ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അദാനിയുടെ കൂടെ കപ്പല്‍ കമ്പനി എംഎസ് സി വന്നാല്‍ വിഴിഞ്ഞം ലോക പ്രശസ്ത തുറമുഖമായി മാറും. എന്നാല്‍ സതീശന് പോലും ഇക്കാര്യം തുറന്നുപറയാനുള്ള ചങ്കൂറ്റമില്ലെന്നും ഇതിന് കാരണം നെഹ്രുവിന്റെ അപ്രായോഗികമായ സോഷ്യലിസമാണെന്നും ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.

ബിജെപിക്കാര്‍ക്ക് കമ്മ്യൂണിസ്റ്റുകാരോട് വിരോധമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അതല്ലെങ്കില്‍ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓഫീസുകള്‍ തുറക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഫിലിപ്പ് എം പ്രസാദ് പറയുന്നു.

Recent Posts