Kottayam

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: വിഷം ഉള്ളില്‍ ചെന്ന് ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിലെ പെണ്‍കുട്ടി മരിച്ചു.
ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെ മകളും മറ്റക്കര എന്‍എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മരിയ തെരേസ തോമസ് (17) ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ തോമസ് എബ്രാഹം (50) ഭാര്യ ജോസ്‌ന (42), മക്കളായ മരിയ തെരേസ തോമസ് (17) അലന്‍ തോമസ് (12) എന്നിവരെ തിങ്കളാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് വിവരം.

Recent Posts