തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടാന്‍ 200 മെഗാവാട്ട് അധിക വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കില്‍ വാങ്ങാന്‍ കെഎസ്ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‌റെ അടിയന്തര സിറ്റിങ്ങില്‍ അനുമതി നല്‍കി.നാളെ മുതല്‍ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും.
അടുത്ത വര്‍ഷം ജൂലായ് വരെയാണ് ഈ കരാര്‍. എന്‍ടിപിസിയില്‍ നിന്നും പവര്‍ പ്ലസ് ട്രേഡിങ്ങില്‍ നിന്നും 100 മെഗാവാട്ട് വീതം ലഭ്യമാക്കും. വൈകുന്നേരങ്ങളിലെ പീക്ക് അവറില്‍ സംസ്ഥാനത്ത് 400-500 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്.
അതേസമയം വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം അറിയിച്ചു. മഴക്കുറവും ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണം.
















