കണ്ണൂര്‍: മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം ലഭിച്ചത് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടട സ്വദേശിക്ക്.പേര് വെളിപ്പെടുത്താന്‍ ഭാഗ്യശാലിക്കോ കുടുംബത്തിനോ താല്‍പര്യമില്ല
തോട്ടട ടൗണില്‍ നിന്നെടുത്ത എംസി 576896 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്.സാധാരണ കുടുംബത്തിനാണ് ബമ്പര്‍ അടിച്ചത്.തിങ്കളാഴ്ച രാവിലെ ഇവര്‍ ടിക്കറ്റ് ബാങ്കില്‍ കൈമാറാനാണ് സാധ്യത. തോട്ടടയിലെ കാവേരി സബ് ഏജന്‍സി സ്റ്റാള്‍ നടത്തുന്ന ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്.
കണ്ണൂര്‍ കാവേരി എജന്‍സിയാണ് തോട്ടടയില്‍ വില്‍പ്പനയ്‌ക്കായി ടിക്കറ്റ് നല്‍കിയത്. ഒന്നാം സമ്മാനമായ 10 കോടിയടിച്ചതിന് പിന്നാലെ തോട്ടടയിലെ കാവേരി സ്റ്റാള്‍ പൂട്ടി ബംഗാള്‍ സ്വദേശിയായ ഏജന്റ് സ്ഥലം വിട്ടു. കണ്ണൂരിലെ മുഖ്യ ഏജന്റിനെ കാണുന്നതിനും മാധ്യമങ്ങളില്‍ നിന്നു ഒഴിവാകുന്നതിനുമാണ് ഇയാള്‍ സ്ഥലം വിട്ടതെന്നാണ് അറിയുന്നത്.
















