Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Jul 18, 2026, 07:21 am IST
in Article

വിനാ വേദം വിനാ ഗീതാം
വിനാ രാമായണീം കഥാം |
വിനാ കവിം കാളിദാസം
ഭാരതം ഭാരതം നഹി ||

വേദങ്ങളും ഭഗവദ്ഗീതയും രാമായണകഥയും മഹാകവി കാളിദാസനും ഇല്ലാതെ ഭാരതം ഭാരതമാവില്ല. ഭാരതത്തിന്റെ മഹത്വം നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാമായണമെന്ന ആദികാവ്യത്തിലേക്ക് പ്രവേശിച്ചാല്‍ മാത്രം മതിയാവും. ഒരുപക്ഷേ, ലോകത്തിലെ തന്നെ പ്രഥമ ഇതിഹാസകാവ്യമാണത്. ഈ നാടിന്റെ ഭാഷ, മതം, സാഹിത്യം, സംസ്‌കാരം, കല എന്നിവയെ ഈ ഇതിഹാസകാവ്യം എത്രമാത്രമാണ് പോഷിപ്പിച്ചിട്ടുള്ളത്!

സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്ന മാനവരാശിയുടെ കഥ പര്‍വ്വതങ്ങളും നദികളും ഭൂമിയിലുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും പ്രസക്തമായിരിക്കുമെന്നും ദീര്‍ഘദര്‍ശിയായ കവി വാല്മീകി പ്രഖ്യാപിക്കുന്നുണ്ട്.

മനുഷ്യനും മൂന്ന് കടങ്ങളും (ഋണങ്ങള്‍)

നാമെല്ലാവരും മൂന്ന് കടങ്ങളോടെയാണ് ജനിക്കുന്നത് എന്നാണ് ഭാരതീയ വിശ്വാസം:

ഋഷിഋണം: ഋഷിമാരോടുള്ള കടം-ഇത് ജ്ഞാനസമ്പാദനത്തിലൂടെ (അദ്ധ്യയനം) വീട്ടേണ്ടതാണ്.
ദേവഋണം: ദേവന്മാരോടുള്ള കടം – യാഗാദി കര്‍മ്മങ്ങളാണ് ഇതിനുള്ള പരിഹാരം.
പിതൃഋണം: മാതാപിതാക്കളോടുള്ള ധര്‍മ്മവും ഉത്തരവാദിത്വവും മക്കള്‍ കൃത്യമായി നിര്‍വ്വഹിക്കുക എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

ഒരോ ശിശുവും ജന്മമെടുക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് രൂപയുടെ കടക്കാരനാണെന്നും, അത് പണമായിത്തന്നെ കൊടുത്തുതീര്‍ക്കേണ്ടതാണെന്നുമുള്ള ‘ശുദ്ധഭൗതികമായ’ നാലാമതൊരു കടത്തെക്കുറിച്ചും ഇന്ന് ധാരാളമായി കേള്‍ക്കുന്നുണ്ട്.

എന്തായാലും ഇവിടെ ഋഷിമാരോടുള്ള കടം വീട്ടുന്ന ‘സ്വാദ്ധ്യായം’ (സ്വയം പഠനം) എന്ന വിഷയമാണ് സന്ദര്‍ഭം കൊണ്ട് പ്രസക്തം. ‘സ്വാദ്ധ്യായത്തില്‍ നിന്ന് പിന്തിരിയരുത്’ എന്ന ഋഷിവാക്യം മനസ്സിരുത്തി നാട്ടിലും, വീടുകളിലും, അമ്പലങ്ങളിലും, സത്സംഗവേദികളിലും മറ്റും നടക്കുന്ന രാമായണപാരായണം ഏറെ ശ്ലാഘനീയമാണ്. ഇതിലൂടെ നാം
ഋഷിമാരോടുള്ള കടം വീട്ടുന്നതായി വേണം കരുതാന്‍. ഒരു ഇതിഹാസഗ്രന്ഥത്തിന്റെ വായനയ്‌ക്കായി ഒരു മാസക്കാലം മാറ്റിവെയ്‌ക്കുന്ന മറ്റൊരു ജനസമൂഹം മറ്റെവിടെയെങ്കിലും ഉണ്ടാവുമോ എന്നതും ചിന്തനീയമാണ്.

ദേശഭാഷകളുടെ ഉണര്‍വ്

ദേശഭാഷകളെ സമ്പന്നമാക്കിയ ഇതിഹാസകാവ്യങ്ങളില്‍ മുന്‍പന്തിയിലാണ് രാമായണത്തിന്റെ സ്ഥാനം. കാവ്യാനുശീലനവും കലാവാസനയും ശീലിച്ചവര്‍ രാമായണം വായിച്ച് വളര്‍ന്നവരാണ്. മലയാളത്തിലെ കണ്ണശ്ശരാമായണം, രാമചരിതം, അദ്ധ്യാത്മരാമായണം, തമിഴിലെ കമ്പരാമായണം, ഹിന്ദിയിലെ തുളസീദാസന്റെ രാമചരിതമാനസം എന്നിവ ഈ പട്ടികയില്‍ എടുത്തുപറയേണ്ടവയാണ്. പുരാതനവും നൂതനവുമായ അനേകം സാഹിത്യരചനകള്‍ക്കും കലകള്‍ക്കും വിഷയവും പ്രേരണയും നല്‍കിയതും ഈ കാവ്യം തന്നെയാണ്.
രാമനാമത്തിന്റെ കരുത്ത്

‘ദുര്‍ബല്‍ കെ ബല്‍ രാം’ (ബലഹീനരുടെ ബലം രാമനാണ്) എന്നാണ് രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്. സങ്കടവും പ്രതിസന്ധികളും വരുമ്പോള്‍ നമുക്ക് രാമനാണ് ബലമെന്ന് സാരം.

‘രാമനാമം ജപിക്കയും
ആമയെപ്പോല്‍ വസിക്കയും
ആമയങ്ങളടുക്കാവാന്‍
കേമമീ രണ്ടുമാര്‍ഗ്ഗവും’
എന്ന കവി കുഞ്ഞുണ്ണിമാഷിന്റെ വരികളും ഇവിടെ ശ്രദ്ധേയമാണ്. വിദ്യയും വിനയവും സാഹസികതയും ഒത്തിണങ്ങിയ ഉത്തമപുരുഷനാണ് ശ്രീരാമന്‍.

രാമായണ പഠനത്തിന്റെ മഹത്വവും പ്രസക്തിയും

രാമായണപഠനത്തിലൂടെ എല്ലാവര്‍ക്കും നന്മവരും എന്ന് കവി തന്നെ പറഞ്ഞു വയ്‌ക്കുന്നുണ്ട്. രാമായണവായനയിലൂടെ വാക്പടുത (സംസാരിക്കാനുള്ള മിടുക്ക്), ഭൂമിയുടെ അധികാരം, ധനധാന്യസമൃദ്ധി, ജീവിത ശ്രേഷ്ഠത എന്നിവയുണ്ടാകുന്നു എന്ന് സാരം. ചുരുക്കത്തില്‍ രാമായണ ഗ്രന്ഥത്തിന്റെ സവിശേഷതകള്‍ ഇവയാണ്.

ഐതിഹാസിക മഹത്വം: കാലാതീതമായ ചരിത്ര പശ്ചാത്തലം.

ഭാഷാപരമായ വൈശിഷ്ട്യം: സരളവും ഹൃദ്യവും, അതേസമയം ആലങ്കാരിക-വ്യാകരണ മഹിമയുള്ളതുമായ ഭാഷ.
രാഷ്‌ട്രീയ-സാമൂഹിക പ്രാധാന്യം: സത്യം, നീതി, ഉത്തമനായ ഭരണാധികാരി, മന്ത്രി, പൊതുപ്രവര്‍ത്തകന്‍ എന്നിവരുടെ ധര്‍മ്മങ്ങളെ നിത്യജീവിതവുമായി ബന്ധിപ്പിക്കുന്നു.

അന്താരാഷ്‌ട്ര പ്രസക്തി: വിവിധ രാജ്യങ്ങളിലെ രാമകഥാഭേദങ്ങള്‍ ഇതിന്റെ ആഗോള സ്വാധീനം വ്യക്തമാക്കുന്നു.

കാലങ്ങളെ ബന്ധിപ്പിക്കുന്ന സനാതന ഗ്രന്ഥം

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ ‘വിശ്വഭാരതിയില്‍’ എന്ന കവിതയില്‍ കുറിച്ച വരികള്‍ സനാതന ഗ്രന്ഥങ്ങളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നു:

‘വാസ്തവം കൈവിട്ടതിന്‍ പാഴ്നിഴലിനെ
വാഴ്‌ത്തുവാന്‍മാത്രം പഠിച്ചവരായ നാം,
അന്തമറ്റുന്മുഖമാകും സനാതന
ഗ്രന്ഥത്തിലേക്കൊന്നു കണ്ണയച്ചീടുകില്‍
അജ്ഞാതമാമിതിന്നാന്തരാര്‍ത്ഥം കുറ
ച്ചാത്മാവറിയാതെ ശാന്തിയുണ്ടാകുമോ?’

ഈ വരികള്‍ മനസ്സിരുത്തിക്കൊണ്ട് സനാതന ഗ്രന്ഥങ്ങളുടെ പാരായണത്തിന് നമ്മുടെ സത്സംഗവേദികള്‍ വഴിയൊരുക്കട്ടെ. ഇത്തരം സംരംഭങ്ങള്‍ ഉത്തരോത്തരം വര്‍ദ്ധിക്കട്ടെ.

‘ഓതീട്ടുണ്ടോതിടുന്നുണ്ടി-
ങ്ങോതീടും പലരൂഴിയില്‍
ഇതിഹാസമിതമത്യന്ത-
മതിയാര്‍ന്ന മഹാജനം.’

ഒട്ടേറെ പേര്‍ ഈ കഥകള്‍ പാടിപ്പുകഴ്‌ത്തിയിട്ടുണ്ട്; ഇപ്പോഴും അത് തുടരുന്നു, ഭാവിയിലും നടക്കും. അങ്ങനെ ഈ ത്രികാലങ്ങളെ ഒരുപോലെ കോര്‍ത്തിണക്കാന്‍ ഇത്തരം സനാതന ഗ്രന്ഥങ്ങള്‍ക്ക് സാധിക്കുന്നു. സത്കാവ്യങ്ങളുടെ പാരായണത്തിലൂടെ നമ്മുടെ ജ്ഞാനാന്വേഷണം സഫലമാകട്ടെ.

Tags: ramayanaDevotionalHindu EpicRegional Languages ​​and Nationalism
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.