കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവാണ് മരിച്ചത്. നാദാപുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരിങ്ങല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ആണ് അപകടം. അഭിനവും മൂന്ന് സുഹൃത്തുക്കളും റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒന്നിച്ച് സെല്‍ഫി എടുക്കുന്നതിനിടെ അഭിനവ് ട്രെയിന്‍ വരുന്ന ട്രാക്കിന് സമീപത്തേക്ക് നീങ്ങി.
ഈ സമയം തലശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ അഭിനവിനെ ഇടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
















