Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി.നഗരത്തില്‍ പിഎംജിയിലെ ഹോട്ടലിലാണ് സംഭവം.

ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എം പി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് ആറാം നിലയില്‍ നിന്നുപോയി.

കുടുങ്ങിയിട്ട് 15മിനിറ്റ് കഴിഞ്ഞു.ഇതുവരെ എം പിയെ പുറത്ത് ഇറക്കാന്‍ സാധിച്ചിട്ടില്ല.സ്ഥലത്ത് അഗ്നിരക്ഷാ സേന എത്തി. ലിഫ്റ്റ് തുറക്കാനുള്ള ശ്രമം നടക്കുന്നു.

Recent Posts