തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 13,065 രൂപയായും, ഒരു പവന്റെ വില 1,04,520 രൂപയായും കുറഞ്ഞതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. സ്വർണത്തിന് പുറമെ സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 230 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 2,300 രൂപയുമാണ്.
ജൂലൈ മാസത്തെ സ്വർണ വില (പവനിൽ)
ജൂലായ് 01: 103240 (രാവിലെ)
ജൂലായ് 01: 104320 (വൈകുന്നേരം)
ജൂലായ് 02: 105440 (രാവിലെ)
ജൂലായ് 02: 106800 (വൈകുന്നേരം)
ജൂലായ് 03: 1,07,800
ജൂലായ് 4: 107600
ജൂലായ് 5: 107600
ജൂലായ് 6 : 1,07,600
ജൂലായ് 7: 1,06,520
ജൂലായ് 8: 1,05,960 (രാവിലെ)
ജൂലായ് 8: 1,04,960 (വൈകുന്നേരം)
ജൂലായ് 9: 1,05,040 (രാവിലെ)
ജൂലായ് 9: 1,05,920 (വൈകുന്നേരം)
ജൂലായ് 10: 1,05,840
ജൂലായ് 11: 1,05,840
ജൂലായ് 12: 1,05,840
ജൂലായ് 13: 1,04,800
ജൂലായ് 14: 1,04,720
ജൂലായ് 15: 1,05,280
ജൂലായ് 16: 1,05,080















