പത്തനംതിട്ട: കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലെ പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍.മല്ലപ്പള്ളി പാടിമണ്ണിലാണ് സംഭവം.
സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞത്. ചുങ്കപ്പാറയില്‍ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസാണ് ധന്യ ബസിലെ ജീവനക്കാര്‍ തടഞ്ഞത്. കോട്ടയം – റാന്നി റൂട്ടില്‍ ഓടുന്ന ധന്യ ബസ് ജീവനക്കാരാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.
















