തിരുവനന്തപുരം: സോളാര്‍ സാമ്പത്തിക തട്ടിപ്പില്‍, മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയുടെ അനുമതി.കേസില്‍ മൂന്നാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പി എ ആയിരുന്ന ടെന്നി ജോപ്പന്‍.
സരിത നായര്‍ക്ക് പണം കൊടുക്കാന്‍ ടെന്നി ജോപ്പന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരന്‍ നായരുടെ മൊഴിയാണ് ടെന്നി ജോപ്പനെ പ്രതിചേര്‍ക്കാന്‍ കാരണം.ടെന്നി ജോപ്പന്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.
ടെന്നി ജോപ്പനെതിനെ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതി അറിയിച്ചിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും അറിയിച്ചു. തുടര്‍ന്നാണ് ടെന്നി ജോപ്പനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അനുമതി നല്‍കിയത്. പത്തനംതിട്ട കോന്നി പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയിരുന്നില്ല. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്.
















