എത്ര ശ്രമിച്ചിട്ടും നാട്ടില്‍ ജോലി കിട്ടാതിരിക്കുക, കിട്ടിയാൽ തന്നെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചല്ല എന്ന വിഷമം, പണം സമ്പാദിക്കുവാനുളള മോഹം. ഇക്കാരണങ്ങള്‍ പലരേയും വിദേശ ജോലിയിലേക്ക് ആകര്‍ഷിക്കാറുണ്ട്. വിദേശത്ത് ജോലി ലഭിച്ചാലും ചിലര്‍ക്ക് അവിടെ സ്ഥിരമായി നില്ക്കുവാന്‍ സാധിക്കാറില്ല. പ്രതികൂല സാഹചര്യങ്ങള്‍ മൂലം നാട്ടിലേക്ക് പെട്ടെന്ന് മടങ്ങുന്നവരും ഉണ്ട്. പോയതു പോലെ തിരികെ വരുന്നവരും വിരളമല്ല.
ഒരാളുടെ ജാതകപ്രകാരം അയാള്‍ക്ക് വിദേശയോഗം ഉണ്ടോ വിദേശത്ത് പോയി ധനം സമ്പാദിക്കുവാനുളള യോഗമുണ്ടോ എന്നും അതു എപ്പോഴാണെന്നും മനസ്സിലാക്കുവാന്‍ സാധിക്കും. വിദേശയാത്ര അടിക്കടി നടത്തുന്ന വരും ഉണ്ട്. അവരുടെ ജാതകത്തില്‍ ചന്ദ്രന്‍ മിക്കവാറും കേന്ദ്ര സ്ഥാനത്തിലായിരിക്കും. ലഗ്നത്തിലോ അല്ലെങ്കില്‍ ചന്ദ്രന്‍ നിന്ന രാശിക്കോ പത്താമത് ഭാവത്തില്‍ ചൊവ്വ ഇരുന്നാല്‍ ഒരു നിശ്ചിതകാലം വിദേശത്ത് കഴിയുവാന്‍ വിധിക്കപ്പെട്ടവരായിരിക്കും.
എല്ലാ വിദേശയോഗങ്ങളും സ്ഥിരതാമസത്തിലേക്ക് നയിക്കണമെന്നില്ല. ചിലർക്ക് ഏതാനും മാസങ്ങളോ വർഷങ്ങളോ വിദേശത്ത് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങേണ്ടി വരാം. മറ്റുചിലർക്ക് സ്ഥിരതാമസം, പൗരത്വം, ദീർഘകാല തൊഴിൽ എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
ഈ വ്യത്യാസം മനസ്സിലാക്കാൻ പന്ത്രണ്ടാം ഭാവം മാത്രം പരിശോധിക്കുന്നത് മതിയാകില്ല. നാലാം ഭാവം, ഒൻപതാം ഭാവം, ഏഴാം ഭാവം, ദശാകാലങ്ങൾ, നവാംശം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഒരുമിച്ച് വിലയിരുത്തേണ്ടതുണ്ട്
ഒമ്പതും പന്ത്രണ്ടും ഭാവാധിപന്മാരും ചന്ദ്രനും ചരരാശിയില്‍ നില്ക്കുക, നാലാം ഭാവാധിപതി പന്ത്രണ്ടില്‍ നില്ക്കുക, ചന്ദ്രന്‍ പന്ത്രണ്ടില്‍ നില്ക്കുക , ഒമ്പതാം ഭാവത്തില്‍ ചന്ദ്രനും ശനിയും ഒന്നിച്ച് നില്ക്കുക, സൂര്യചന്ദ്രശനി യോഗം തുടങ്ങിയവ വിദേശയോഗ സൂചകങ്ങളാണ്.
കര്‍മ്മാധിപതി അനിഷ്ടസ്ഥാനത്ത് നിന്നാല്‍ വിദേശത്ത് പോയാലും പ്രതീക്ഷയ്‌ക്കൊത്ത് സമ്പാദിക്കുവാന്‍ കഴിയാറില്ല. ഒമ്പതാം ഭാവാധി പന്റെയും പന്ത്രണ്ടാം ഭാവാധിപന്റെയും ദശാ അപഹാരകാലങ്ങളിലും രാഹു ദശയില്‍ കേതു അപഹാരകാലത്തും വിദേശത്ത് പോകുവാന്‍ സാധിക്കും.
















