Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

പീയൂഷ് ഗോയല്‍ by പീയൂഷ് ഗോയല്‍
Jul 15, 2026, 07:11 am IST
in Main Article

ഇന്നുമുതല്‍, ഭാരതത്തില്‍ നിന്ന് യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഇല്ലാതെ വിപണിപ്രവേശനം ലഭിക്കും. പരിവര്‍ത്തനാത്മകമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ (സിഇടിഎ) പ്രാബല്യത്തില്‍ വരുന്നതോടെ, നമ്മുടെ ചെറുകിട സംരംഭകര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, നൂതനാശയക്കാര്‍, വനിതാ സംരംഭകര്‍, തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ എന്നിവയ്‌ക്കായി വിപുലമായ അവസരങ്ങളാണ് സംജാതമാകുന്നത്.

ഭാരതവും യുകെയും ഒപ്പുവച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറാണിത്. നിരവധി തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ കരാര്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും. ഇന്ത്യന്‍ ഉല്‍പ്പാദകര്‍ അന്താരാഷ്‌ട്ര കമ്പനികളുമായി മത്സരിക്കുമ്പോള്‍, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുകയും ചെയ്യും. 2047 ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് 2047 ദര്‍ശനത്തിന് ഇത് കൂടുതല്‍ ഊര്‍ജ്ജം പകരും.

യുകെയുമായുള്ള പുതിയ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതില്‍ ബിസിനസ് മേഖലയും ആവേശത്തിലാണ്. യുകെയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് വിപുലമായ പദ്ധതികളുണ്ട്. യുകെയിലേക്കുള്ള കയറ്റുമതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 230% വര്‍ദ്ധിച്ച് 2.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് രത്‌ന, ആഭരണ കയറ്റുമതിക്കാരുടെ പ്രതീക്ഷ. യുകെയിലേക്കുള്ള കയറ്റുമതി ഏകദേശം ഇരട്ടിയാകുമെന്നും അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 7.5 ബില്യണ്‍ ഡോളറിലെത്തുമെന്നും എഞ്ചിനീയറിംഗ് ഉല്‍പ്പന്ന കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെയും സാന്നിധ്യത്തില്‍ ഒപ്പുവച്ച ഭാരതം-യുകെ വ്യാപാര കരാര്‍, ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരത്തിലേര്‍പ്പെടുന്ന ഏകദേശം 99% ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവകള്‍ നീക്കം ചെയ്യുന്നു. ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത്, കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ബിസിനസ് പുരോഗതിക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സഹായകമാകുന്നു.

യുവ മനസുകള്‍, ആഗോള അവസരങ്ങള്‍

ജന കേന്ദ്രീകൃതമായ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇന്ന് പ്രാബല്യത്തില്‍ വരും, അന്നേ ദിവസം ലോക യുവജന നൈപുണ്യ ദിനമായും ആചരിക്കുന്നു. ഭാരതത്തില്‍ മാത്രമല്ല, ആഗോള തൊഴില്‍ മേഖലയില്‍ വിജയിക്കാനും, ജോലി കണ്ടെത്താനും, മത്സരിക്കാനും കഴിയുന്ന തരത്തില്‍ യുവാക്കളെ നൈപുണ്യങ്ങള്‍ പകര്‍ന്ന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 2015 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കില്‍ ഇന്ത്യ മിഷന് തുടക്കം കുറിച്ചത്.

സേവന വ്യാപാരം തുറന്നു നല്‍കുന്നതിനുള്ള സുപ്രധാന പ്രതിബദ്ധത യുകെ ഭാരതത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ 137 സേവന മേഖലകളെ കരാര്‍ ഉള്‍ക്കൊള്ളുന്നു. ഇത് ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് യുകെ വിപണിയിലേക്ക് മികച്ച പ്രവേശനവും നിയമപ്രകാരമുള്ള ഉറപ്പുകളും നല്‍കും. ഐടി, ധനകാര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷന്‍സ്, കണ്‍സള്‍ട്ടന്‍സി, മറ്റ് സേവനങ്ങള്‍ അടക്കമുള്ള മേഖലകളിലെ പ്രൊഫഷണലുകളെയും കമ്പനികളെയും ബിസിനസുകള്‍ വിപുലീകരിക്കാനും ഭാരതത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനും സഹായിക്കും.

തൊഴില്‍ സൃഷ്ടി

മെച്ചപ്പെട്ട വിപണി പ്രവേശനം മൂലം രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, രാസവസ്തുക്കള്‍, വാഹന ഘടകഭാഗങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള വ്യവസായങ്ങളുടെ വികസനം യുവാക്കള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സമഗ്ര വീക്ഷണത്തില്‍, ഭാരതത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും അന്താരാഷ്‌ട്ര ബിസിനസ് ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിലൂടെയും നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കാനും ആഗോള വിപണികളില്‍ പ്രവേശിക്കാനും മികച്ച അവസരങ്ങള്‍ കണ്ടെത്താനും ഈ കരാര്‍ സഹായകമാകും.

സിഇടിഎയ്‌ക്ക് കീഴിലുള്ള ഡബിള്‍ കോണ്‍ട്രിബ്യുഷന്‍ കണ്‍വെന്‍ഷന്‍, യുകെയില്‍ താല്‍ക്കാലിക ജോലികള്‍ക്കായെത്തുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരേ സമയം രണ്ട് രാജ്യങ്ങളിലെയും സാമൂഹിക സുരക്ഷാ സംഭാവനകളിലേര്‍പ്പെടേണ്ടി വരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ചെലവ് കുറയ്‌ക്കാന്‍ സഹായിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയിലെ ജോലി സുഗമമാക്കുകയും ചെയ്യും. വിദേശത്ത് താല്‍ക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അധിക ചെലവുകള്‍ നേരിടാതെയോ നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെയോ സാമൂഹിക സുരക്ഷാ പരിരക്ഷ തുടര്‍ന്നും ലഭിക്കുന്നതിനാല്‍ 75,000-ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും 900-ലധികം കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രാദേശിക ഉല്‍പ്പാദനം ആഗോളവിപണനം

37.5 ബില്യണ്‍ ഡോളറിന്റെ വിപുലമായ യുകെ വിപണിയില്‍ സ്വന്തം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും, ഇത് കയറ്റുമതിയും വരുമാനവും വര്‍ധിപ്പിക്കാന്‍ അവരെ സഹായിക്കും. ഇന്ത്യന്‍ പാല്‍ ഉല്‍പ്പ്ന്നങ്ങള്‍, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പഴച്ചാറുകള്‍, മാംസം, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കും. യുകെയിലെ കാര്‍ഷിക ഇറക്കുമതിയുടെ ഏകദേശം 95% ഭാരതത്തിന് നികുതി രഹിതമായിരിക്കും. ഈ വിശാലമായ വിപണിയിലേക്കുള്ള കയറ്റുമതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 50% വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഇത് കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുകയും കാര്‍ഷിക മൂല്യ ശൃംഖലയിലുടനീളം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പാല്‍, പച്ചക്കറികള്‍, ആപ്പിള്‍, ഭക്ഷ്യ എണ്ണകള്‍, ഓട്‌സ്, ചെറുധാന്യങ്ങള്‍, പാചക എണ്ണകള്‍ തുടങ്ങിയ സംവേദനാത്മക കാര്‍ഷിക ഉല്‍പ്പന്നങ്ങളെ സെന്‍സിറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തി കരാര്‍ പൂര്‍ണ്ണമായും സംരക്ഷിക്കുന്നു. ഈ ഇനങ്ങളില്‍ യുകെക്ക് തീരുവ ഇളവുകള്‍ അനുവദിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷ, ആഭ്യന്തര വില സ്ഥിരത, ദുര്‍ബല കര്‍ഷക സമൂഹങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ തന്ത്രമാണ് ഈ ഒഴിവാക്കലില്‍ പ്രതിഫലിക്കുന്നത്.

എസ്എംഇകള്‍-ലോക്കല്‍ ഹസില്‍, ഗ്ലോബല്‍ മസില്‍

2024-25 ല്‍ ഭാരതത്തിന്റെ മൊത്തം കയറ്റുമതിയുടെ 45.8% സംഭാവന ചെയ്ത എസ്എംഇ മേഖലയെ സഹായിക്കുന്നതിനായി സമഗ്ര സാമ്പത്തിക, വ്യാപാര കരാറില്‍ ഒരു പ്രത്യേക അധ്യായമുണ്ട്. ദ്രുതഗതിയിലുള്ള കസ്റ്റംസ് പ്രോസസ്സിംഗ്, ഡിജിറ്റല്‍ സംവിധാനങ്ങള്‍ അംഗീകരിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള കരാറുകള്‍, കടലാസ് രഹിത വ്യാപാരം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വ്യവസ്ഥകളില്‍ സിഇടിഎ എസ്എംഇകളെ സഹായിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വിപണികളിലേക്കുള്ള മികച്ച പ്രവേശനത്തില്‍ നിന്ന് മാത്രമല്ല, വ്യാപാര രീതികള്‍, വിദ്യാഭ്യാസം, ധനകാര്യം, ഡിജിറ്റല്‍ നൈപുണ്യങ്ങള്‍, ബിസിനസ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ മെച്ചപ്പെട്ട സഹകരണത്തില്‍ നിന്നും പ്രയോജനം ലഭിക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് ചാകര

ഏകദേശം 2.8 കോടിയിലധികം പേരുടെ ഉപജീവന മാര്‍ഗ്ഗമായ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയ്‌ക്ക് സിഇടിഎ ഗണ്യമായി പ്രയോജനം ചെയ്യും. മെച്ചപ്പെട്ട വിപണി പ്രവേശനവും ഉയര്‍ന്ന കയറ്റുമതിയും ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. ഇത് രാജ്യത്തിന്റെ മത്സ്യബന്ധന കയറ്റുമതി ശക്തിപ്പെടുത്തുക മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും
സംഭാവന നല്‍കുകയും തീരദേശ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വനിതകളുടെ വിജയം

സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതില്‍ വനിതകള്‍ക്കുള്ള സുപ്രധാന പങ്ക് അംഗീകരിക്കുകയും വ്യാപാരത്തിലൂടെയും വികസനത്തിലൂടെയും വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങളും നേട്ടങ്ങളും സൃഷ്ടിക്കുകയുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

വനിതകള്‍ക്ക് വിപണികളില്‍ പ്രവേശനം

നേടുന്നതിനും, സാമ്പത്തിക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, തൊഴിലിടങ്ങളില്‍ തുല്യ അവസരങ്ങള്‍ കൈവരിക്കുന്നതിനും, സാമ്പത്തിക വിജയത്തിന് ആവശ്യമായ നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.

സിഇടിഎ കേവലമൊരു വ്യാപാര കരാര്‍ എന്നതിലുപരി, ഭാരതത്തിന്റെ സാമ്പത്തിക ശക്തിയിലും ഭാവി സാധ്യതകളിലുമുള്ള ആത്മവിശ്വാസത്തിന്റെ അടയാളമാണ്. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തൊഴിലാളികള്‍, വനിതാ സംരംഭകര്‍, ചെറുകിട ബിസിനസുകള്‍, പ്രൊഫഷണലുകള്‍, യുവാക്കള്‍ എന്നിവരെ പിന്തുണച്ചുകൊണ്ട്, രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പുതിയ അവസരങ്ങളും നേട്ടങ്ങളും പ്രദാനം ചെയ്യുക എന്നതാണ് കരാറിന്റെ ആത്യന്തികലക്ഷ്യം.

Tags: and labour-intensive industrieswomen entrepreneursFarmersfishersIndia-UK Free Trade Agreementvast opportunities for IndiaSmall-scale entrepreneursinnovators
പീയൂഷ് ഗോയല്‍
പീയൂഷ് ഗോയല്‍
കേന്ദ്ര വ്യവസായ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

India

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.