
കോഴിക്കോട് : യൂട്യൂബര്‍ തൊപ്പിക്കെതിരായ കേസില്‍ തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ലൈവ് സ്ട്രീമില്‍ ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കുക ആയിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
അതിനിടെ,സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നടപടി. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു തൊപ്പി. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.