Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പൂജ്യശ്രീ സ്വാമി സദ്യോജാതbyപൂജ്യശ്രീ സ്വാമി സദ്യോജാത
Jul 14, 2026, 05:50 am IST
inSamskriti

ചിരിക്കുവാന്‍ വെറും നാലു പേശികള്‍ ചലിപ്പിക്കുമ്പോള്‍ ഗൗരവം നിലനിര്‍ത്താന്‍ മുഖത്തെ 72 പേശികളും ഉപയോഗിക്കണം. അതുകൊണ്ട് ബുദ്ധിമാന്മാര്‍ എപ്പോഴും ഒരു പുഞ്ചിരി നിലനിര്‍ത്തണം. വിവേകാന്ദ സ്വാമിജി ലോക മത സമ്മേളനം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ശ്രീലങ്കയിലെ ജാഫ്‌ന യില്‍ ഒരു പ്രഭാഷണം നടത്തി. അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട ഒരു വാക്യം – ‘Time is short , but the subject is vast ‘ എന്നായിരുന്നു ഇത് കേട്ടതും 18 വയസുള്ള യോഗാനന്ദന്‍ എന്ന് പേരുള്ള ഒരു കൗമാരക്കാരന്‍ എഴുന്നേറ്റ് പോവുകയും ചെയ്തു . വിവേകാന്ദ സ്വാമിയുടെ ഒരേ ഒരു വാക്കിനാല്‍ പരിവര്‍ത്തനം സംഭവിച്ച അദ്ദേഹം ആണ് പില്‍ക്കാലത്തു ശ്രീലങ്കയിലെ ഏറ്റവും വലിയ ആത്മീയ നേതാവായ സദ്ഗുരു ശിവായ യോഗസ്വാമി ആയി മാറിയത്. അതുപോലെ നമുക്കും ആദ്ധ്യാത്മികത എളുപ്പമാണ്, അനാവശ്യമായി കഠിനമാക്കുന്നത് ഒഴിവാക്കിയാല്‍ മതി.

മനുഷ്യജന്മം വളരെ വളരെ അമൂല്യമാണ്. അനേകം ജീവജാലങ്ങള്‍ ആയി ജീവിച്ചു, ആയിരക്കണക്കിന് ജന്മങ്ങള്‍ കഴിഞ്ഞു കിട്ടിയ ഈ മനുഷ്യജന്മം അത്രമാത്രം പ്രാധാന്യമാണ്. നമ്മള്‍ വരുന്നതിനു മുന്‍പ് കോടാനുകോടി വര്‍ഷങ്ങള്‍ ഇവിടെ കഴിഞ്ഞു പോയി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകും. അതിനിടയില്‍ ഒരു 100 – 150 വര്‍ഷം ജീവിക്കുന്ന നമുക്ക് സമയം വളരെ വിലപ്പെട്ടതാണ്. അതിനിടയില്‍ ആശങ്കപ്പെട്ടും ദേഷ്യപ്പെടും സങ്കടപ്പെട്ടും നമ്മള്‍ സമയം കളയുന്നു. സാമ്പത്തികം, ജോലി, വിസ, ആരോഗ്യം തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും ഉണ്ട്. ഇതിനിടയിലും ആദ്ധ്യാത്മികത എങ്ങനെ സാധ്യമാവും എന്ന് ആശങ്കപ്പെടുന്നവര്‍ ശ്രീബുദ്ധന്റെ നാലു സത്യങ്ങള്‍ ഓര്‍ക്കേണ്ടത് അപ്പോഴാണ്.

1 – ദുഃഖ സത്യം – ജീവിതം ദുഃഖഭരിതമാണ്. ജനനം, വാര്‍ദ്ധക്യം, രോഗം, മരണം, വേര്‍പാട് എന്നിവയെല്ലാം ദുഃഖത്തിന് കാരണമാകുന്നു.
2 – ദുഃഖ കാരണ സത്യം – ആഗ്രഹങ്ങളും (തൃഷ്ണ), അജ്ഞതയുമാണ് ദുഃഖത്തിന് കാരണം.
3 – ദുഃഖ നിവാരണ സത്യം – തൃഷ്ണയെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ ദുഃഖത്തില്‍ നിന്നും മോചനം നേടാം. ദുഃഖത്തില്‍ നിന്നും പുറത്തു കടക്കാന്‍ സാധ്യതകള്‍ ഉണ്ട് .
4 – മോക്ഷ മാര്‍ഗ്ഗ സത്യം – ദുഃഖം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം ‘അഷ്ടാംഗമാര്‍ഗ്ഗം’ (Eightfold Path) ആണ് .ദുഃഖത്തില്‍ നിന്നും പുറത്തു കടക്കാനുള്ള വഴിയാണിത്.

ജനിച്ചു വീഴുന്ന കുട്ടി ആദ്യം ചെയ്യുന്നത് ഒരു ദീര്‍ഘശ്വാസമാണ്. മരിക്കുമ്പോള്‍ അവസാനം ചെയ്യുന്നതും ദീര്‍ഘശ്വാസം ആണ്. ആദ്യത്തേത് അകത്തേക്കും അവസാനത്തേത് പുറത്തേക്കും. മനസ് എപ്പോഴും ചിന്താഭരിതമാണ്. നിങ്ങള്‍ ബോധവാനാണോ മനസിന്റെ ചോദ്യങ്ങളെ കുറിച്ച് എന്നുള്ളതാണ് പ്രധാനം. മറ്റെല്ലാം നമുക്ക് പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയോ ഇന്റര്‍നെറ്റില്‍ തിരയുന്നതിലൂടെയോ ലഭ്യമാകും. അറിവും (Information) പഠനവും (education) രണ്ടു വ്യത്യസ്തമായ കാര്യങ്ങള്‍ ആണ്. യഥാര്‍ത്ഥ പഠനം എന്നാല്‍ ‘മനസിന്റെ അകത്ത് ഇപ്പോള്‍ എന്താണ് നടക്കുന്നത്?’ എന്ന അറിവ് എപ്പോഴും ഉണ്ടാവുക എന്നതാണ്.

ഭഗവത് ഗീതയുടെ മൂലതത്ത്വവും ഇത് തന്നെയാണ് പറയുന്നത്.

അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്്ച ്യു
നാനുശോചന്തി പണ്ഡിതാഃ 2.11
– ഭഗവാന്‍ കൃഷ്ണന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് – അര്‍ജുനന്‍ താന്‍ ഒരു ജ്ഞാനിയായ തത്ത്വചിന്തകനാണെന്ന് നടിക്കുകയാണെങ്കിലും, യഥാര്‍ത്ഥത്തില്‍ അവന്റെ ഹൃദയം അടിസ്ഥാനരഹിതമായ ദുഃഖത്താല്‍ കീഴടക്കപ്പെട്ടിരിക്കുകയാണെന്നാണ് എന്നാണ്. ജ്ഞാനികളായ ആളുകള്‍ വിലപിക്കാറില്ല. (Wise people do not Lament ). അതിന്റെ അര്‍ത്ഥമെന്താണ് ? അജ്ഞാനികള്‍ ആണ് വിലപിക്കുന്നത്. അറിവില്ലായ്‌മ ആണ് ദുഖത്തിന്റെ കാരണം എന്നാണ്. ജ്ഞാനം (wisdom) ആണ് സങ്കടങ്ങള്‍ മറികടക്കുവാന്‍ ഉള്ള ഉപായം. അതുപോലെ അവസാനത്തെ അദ്ധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ എന്താണ് പറഞ്ഞത് –
സര്‍വ്വധര്‍മ്മന്‍ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാം സര്‍വ്വപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ 18.66
– ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട എന്നാണ്. ഇതാണ് ഭഗവദ്ഗീതയുടെ സാരം.

ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട് ഞാന്‍ എങ്ങനെ സങ്കടപ്പെടാതെ ഇരിക്കും എന്നാവും. നമ്മുടെ വികാരങ്ങള്‍ ശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും ദേഷ്യപ്പെടുമ്പോഴും ശ്വാസത്തിന്റെ ഗതികള്‍ വ്യത്യാസമാണ് . ധ്യാനം എന്നാല്‍ ഏകാഗ്രത അല്ല. എന്തെങ്കിലും ജോലി ചെയ്യുവാന്‍ നമുക്ക് വേണ്ടതാണ് മനഃസാന്നിധ്യം അല്ലെങ്കില്‍ ഏകാഗ്രത. ധ്യാനം എന്നാല്‍ ഏകാഗ്രതയുടെ വിപരീതപദമാണ്. നമ്മള്‍ വിശ്രമിക്കുമ്പോള്‍ ചെയ്യുന്നതുപോലെ ധ്യാനം (ാലറശമേശേീി) ചെയ്യുമ്പോള്‍ ഒരിക്കലും ഏകാഗ്രമാക്കുകയല്ല ചെയ്യുന്നത്. ധ്യാനം ഏകാഗ്രത ഉണ്ടാകുവാന്‍ സഹായിക്കും എന്നതാണ് ശരിയായ ഉത്തരം.

ഒരു ളലൃൃശ െംവലലഹ-ല്‍ കയറി ഇടയ്‌ക്കുവച്ച് നിര്‍ത്തണം എന്ന് തോന്നി നമ്മള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ നമ്മളോട് പറയും – ‘ഇല്ല ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്. നിങ്ങള്‍ അതിനും കൂടെ ഉള്ള പൈസ അടച്ചതാണ്’ എന്ന്. അതുപോലെ ഈ പ്രാരബ്ധകര്‍മ്മം (Fate or Fruit- bearing Karma), സഞ്ചാത കര്‍മ്മം (Accumulated Karma), ആഗാമി കര്‍മ്മം (Present & Future Karma) തുടങ്ങിയ കര്‍മ്മ ബന്ധനങ്ങളില്‍ നമ്മള്‍ പെട്ട് കുടുങ്ങിപ്പോകും. പുനരപി മരണം പുനരപി ജനനം എന്ന ഈ ചക്രത്തില്‍ നിന്നും പുറത്തു കടക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

ശരിയായി ശ്വസിക്കാന്‍ പഠിക്കൂ. ധ്യാനം ശീലമാക്കൂ. ഒരു പുഞ്ചിരി പോലെ ആധ്യാത്മികതയും എളുപ്പമാണ്.

(കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടാദിനതോടനുബന്ധിച്ച് സ്വാമിജി നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ നിന്നും)

 

Tags: CanadaArt of LivingHindu spiritualitySri Guruvayurappan Temple in BramptonPoojyashree Swami Sadyojata
പൂജ്യശ്രീ സ്വാമി സദ്യോജാത
പൂജ്യശ്രീ സ്വാമി സദ്യോജാത
അന്താരാഷ്ട്ര ഡയറക്ടര്‍, ആര്‍ട്ട് ഓഫ് ലിവിങ് [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

Samskriti

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.