Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 12:42 pm IST
inEducation

ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത- എംബിബിഎസ് ബിരുദവും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും
വിശദവിവരങ്ങള്‍ https://natboard.edu.in ല്‍

അഖിലേന്ത്യാ മെഡിക്കല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-പിജി 2026) ഓഗസ്റ്റ് 30 ന് നടത്തും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അംഗീകൃത എംബിബിഎസ് ബിരുദവും എന്‍എംസി/എസ്എംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാം. 2026 സെപ്തംബര്‍ 30 നകം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ഫോറിന്‍ മെഡിക്കല്‍ ഗ്രാഡുവേറ്റ് എക്‌സാമിനേഷന്‍ (എഫ്എംജിഇ സ്‌ക്രീനിങ് ടെസ്റ്റ്) പാസായി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെയും പരിഗണിക്കും. ‘നീറ്റ്-പിജി 2026’ വിജ്ഞാപനവും ബ്രോഷറും https://natboard.edu.in ല്‍ ലഭ്യമാണ്.

പരീക്ഷാ ഫീസ്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 3500 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 2500 രൂപയുമാണ്. ക്രഡിറ്റ്/ഡബിറ്റ കാര്‍ഡ്, യുപിഐ മുഖേന ഫീസ് അടയ്‌ക്കാം. ജൂലൈ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷിക്കേണ്ട രീതി ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത നീറ്റ്-പിജി പരീക്ഷയില്‍ മെഡിക്കല്‍ കരിക്കുലം ആസ്പദമാക്കിയുള്ള വിഷയങ്ങളില്‍ 180 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. മൂന്നര മണിക്കൂര്‍ സമയം ലഭിക്കും. ഓഗസ്റ്റ് 30 ന് രാവിലെ 9-12.30 മണിവരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡുകള്‍ 27 ന് ലഭിക്കും. പരീക്ഷാ ദിവസം രാവിലെ 7 മുതല്‍ 8.30 മണിവരെ മാത്രമേ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശനമുള്ളൂ. പരീക്ഷാ ഫലം സെപ്തംബര്‍ 30 ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഘടനയും സിലബസും മൂല്യനിര്‍ണയരീതിയുമൊക്കെ വെബ്‌സൈറ്റില്‍ ലഭിക്കും.

നീറ്റ്-പിജി 2026 റാങ്ക് അടിസ്ഥാനത്തില്‍ എംഡി/എംഎസ്/പിജി ഡിപ്ലോമ/ഡിഎന്‍ബി/ഡോ.എന്‍ബി/എന്‍ബിഇഎംഎസ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം തേടാം. 50 ശതമാനം ഓള്‍ ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍/കല്‍പിത സര്‍വ്വകലാശാലകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ സീറ്റുകളിലും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.

ന്യൂദല്‍ഹി അടക്കമുള്ള എയിംസുകള്‍, ജിപ്‌മെര്‍, പിജിമെര്‍, നിംഹാന്‍സ്, ശ്രീചിത്ര എന്നിവിടങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശനം നീറ്റ്-പിജിയുടെ പരിധിയില്‍പ്പെടില്ല.

 

Tags: NEET-PG 2026All-India Postgraduate Medical Admissions
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.