Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 08:48 am IST
inFootball

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത നാടകീയമായ ഒരു റെക്കോര്‍ഡ് തീരുമാനത്തിന് സാക്ഷ്യം വഹിച്ച് 2026 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ഫിഫയുടെ പുതിയ നിയമമായ ‘മിസ്‌റ്റേക്കണ്‍ ഐഡന്റിറ്റി’ (ആള്‍മാറാട്ട നിയമം) വഴി സ്വിസ് മുന്നേറ്റ താരം ബ്രീല്‍ എംബോലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ഈ നിയമപ്രകാരം ലോകകപ്പില്‍ പുറത്താകുന്ന ആദ്യ താരമെന്ന അനാവശ്യ റെക്കോര്‍ഡും ഇതോടെ എംബോലോയ്‌ക്ക് ലഭിച്ചു. വിവാദങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ഒടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് (3-1) സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമിഫൈനലിലേക്ക് മുന്നേറി.

കളിക്കളത്തില്‍ സംഭവിച്ചത് എന്ത്?

മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയുടെ ഗോളിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ അര്‍ജന്റീനയ്‌ക്ക് ഒപ്പമെത്തി. സ്വിസ് ടീം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനിടെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറുന്നത്. അര്‍ജന്റീനയുടെ മധ്യനിര താരം ലിയാന്‍ഡ്രോ പരേഡെസ് തന്നെ ഫൗള്‍ ചെയ്‌തെന്ന് കാണിച്ച് ബ്രീല്‍ എംബോലോ ബോക്‌സിന് മുന്നില്‍ വീണു. റഫറി ജോവോ പിന്‍ഹീറോ ഉടന്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡിന് അനുകൂലമായി ഫ്രീകിക്ക് നല്‍കുകയും പരേഡെസിന് മഞ്ഞക്കാര്‍ഡ് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വീഡിയോ അസിസ്റ്റന്റ് റഫറി ഈ തീരുമാനത്തില്‍ ‘മിസ്‌റ്റേക്കണ്‍ ഐഡന്റിറ്റി’ ചൂണ്ടിക്കാണിച്ച് റഫറിയോട് ഓണ്‍ഫീല്‍ഡ് മോണിറ്റര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. റീപ്ലേകളില്‍ അര്‍ജന്റീന താരം പരേഡെസ് ഫൗള്‍ ചെയ്തിട്ടില്ലെന്നും, എംബോലോ റഫറിയെ പറ്റിക്കാന്‍ വേണ്ടി ഡൈവ് ചെയ്തതാണെന്നും വ്യക്തമായി. ഇതോടെ പരേഡെസിന്റെ മഞ്ഞക്കാര്‍ഡ് റഫറി പിന്‍വലിച്ചു. പുതിയ ഫിഫ നിയമപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ റഫറി ആദ്യം നല്‍കിയ കാര്‍ഡ് പൂര്‍ണ്ണമായി റദ്ദാക്കാന്‍ കഴിയില്ല, പകരം അത് യഥാര്‍ത്ഥ കുറ്റം ചെയ്ത കളിക്കാരന്റെ പേരിലേക്ക് മാറ്റണം. ഇതനുസരിച്ച് റഫറി മഞ്ഞക്കാര്‍ഡ് എംബോലോയ്‌ക്ക് നല്‍കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇതിനകം ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്ന എംബോലോയ്‌ക്ക് ഇത് രണ്ടാമത്തെ മഞ്ഞക്കാര്‍ഡായി മാറി. തൊട്ടുപിന്നാലെ റഫറി ചുവപ്പ് കാര്‍ഡും ഉയര്‍ത്തിയതോടെ സ്വിസ് താരം കണ്ണീരോടെ കളം വിട്ടു. കണ്ണീരോടെ എംബോലോ കളം വിട്ടതോടെ അവസാന 40 മിനിറ്റിലധികം 10 പേരുമായാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കളിച്ചത്. നിശ്ചിത സമയത്ത് 1-1 ന് സമനില പാലിച്ചതിനെത്തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു. ഒടുവില്‍ 112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും, തൊട്ടുപിന്നാലെ അധികസമയത്തിന്റെ ഇന്‍ജുറി ടൈമില്‍ ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്‌ക്കായി ഗോളുകള്‍ നേടി സ്വിസ് പടയുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്തു. ഫിഫ ഈ ലോകകപ്പില്‍ നടപ്പിലാക്കിയ കടുത്ത നിയമങ്ങള്‍ തങ്ങളുടെ ടീമിന്റെ സെമി സാധ്യതകളെ പാടെ തകര്‍ത്തുവെന്ന് സ്വിസ് പരിശീലകന്‍ മുറാത്ത് യാക്കിന്‍ മത്സരശേഷം രൂക്ഷമായി പ്രതികരിച്ചു. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഇംഗ്ലണ്ടിനെയാകും നേരിടുക.

Tags: FIFA World Cup 2026Mistaken identityBreel EmboloSwitzerland player
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.