Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 08:26 am IST
inFootball
ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

മയാമി: 36-ാാം മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ പിന്നില്‍ നിന്ന ഇംഗ്ലണ്ട് ജൂഡ് ബെല്ലിങ്ങാമിന്റെ ഇരട്ടഗോള്‍ കരുത്തില്‍ നോര്‍വേയെ തകര്‍ത്ത് ലോകകപ്പിന്റെ സെമി ഫൈനലില്‍. അധികസമയത്തേക്ക് നീണ്ട കളിയില്‍ 93-ാം മിനിറ്റിലാണ് ബെല്ലിങ്ങാമിന്റെ വിജയഗോള്‍ പിറന്നത്. ആദ്യപകുതിയുടെ പരിക്ക് സമയത്തായിരുന്നു ബെല്ലിങ്ങാമിന്റെ ആദ്യ ഗോള്‍. 36-ാം മിനിറ്റില്‍ ആന്‍ഡ്രെ ഷെല്‍ഡറപ്പാണ് നോര്‍വേയുടെ ഗോള്‍ സ്വന്തമാക്കിയത്. 2018നുശേഷം ആദ്യമായാണ് ത്രീ ലയണ്‍സ് ലോകകപ്പ് സെമിയിലെത്തുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയും. ഈ ലോകകപ്പില്‍ അവിശ്വസനീയ മുന്നേറ്റം നടത്തിയ നോര്‍വേ ക്വാര്‍ട്ടറില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം മടങ്ങി. വാറിന്റെ ഇടപെടലില്‍ നേടിയ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടതും എര്‍ലിങ് ഹാലന്‍ഡിന്റെ നോര്‍വേയ്‌ക്ക് തിരിച്ചടിയായി. ഹാളണ്ടിനെ ഫലപ്രദമായി പൂട്ടിയിടാന്‍ ഇംഗ്ലീഷ് പ്രതിരോധത്തിന് സാധിച്ചതോടെ ഇന്നലെ മൈതാനത്ത് താരത്തിന്റെ നിഴല്‍ മാത്രമായി.

കളിയില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനായിരുന്നു. 53 ശതമാനവും പന്ത് നിയന്ത്രിച്ച അവര്‍ എട്ട് ഓണ്‍ ടാര്‍ഗറ്റ് അടക്കം 14 ഷോട്ടുകള്‍ പായിച്ചപ്പോള്‍ നോര്‍വേ നാല് ഓണ്‍ ടാര്‍ഗറ്റ് അടക്കം 13 തവണയും എതിര്‍വല ലക്ഷ്യം വച്ചു. നോര്‍വേ ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്.

ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും നോര്‍വേ 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. ആദ്യ പതിനഞ്ച് മിനിറ്റുകളില്‍ കാര്യമായ മുന്നേറ്റമൊന്നും ഇരു ഭാഗത്തുനിന്നും ഉണ്ടായില്ല. 16-ാം മിനിറ്റില്‍ ഇംഗ്ലണ്ടാണ് ആദ്യ അവസരം തുറന്നെടുത്തത്. ഇംഗ്ലണ്ടിന് ലഭിച്ച കോര്‍ണര്‍ കിക്കെടുത്തത് ആന്റണി ഗോര്‍ഡന്‍. എന്നാല്‍ ഗോര്‍ഡന്‍ എടുത്ത കിക്ക് വലയിലെത്തിക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കായില്ല. 23-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് മറ്റൊരു അവസരം ലഭിച്ചതും മുതലാക്കാനായില്ല. ആദ്യപകുതിയിലെ ഹൈഡ്രേഷന്‍ ബ്രേക്കിന് ശേഷമാണ് കളി ചൂടുപിടിച്ചത്. തുടര്‍ന്ന് നോര്‍വേയും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 28-ാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്കു കയറാന്‍ ശ്രമിച്ച ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ നോര്‍വേ താരം ക്രിസ്റ്റഫര്‍ അജെര്‍ ഫൗള്‍ ചെയ്തു വീഴ്‌ത്തിയതിന് ഇംഗ്ലണ്ടിന് ഫ്രീകിക്ക്. എന്നാല്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. കളിയുടെ ഗതിക്കെതിരായി 36-ാം മിനിറ്റില്‍ നോര്‍വേ ഗോളടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ആന്‍ഡ്രെ ഷെല്‍ഡറപ്പാണ് നോര്‍വേയുടെ ഗോള്‍ നേടിയത്. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നില്‍ നിന്ന് പന്ത് തട്ടിയെടുത്ത ബെര്‍ഗയുടെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷം പന്ത് ലഭിച്ച മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് അത് ഷെല്‍ഡറപ്പിന് കൈമാറി. ബോക്‌സിന്റെ ഇടതു ഭാഗത്തുനിന്നുള്ള ഷെല്‍ഡറപ്പിന്റെ ഇടംകാലനടി ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ കൈയില്‍ തട്ടി വലയില്‍. തന്നെ ഫൗള്‍ ചെയ്‌തെന്ന് കെയ്ന്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. ലീഡ നേടിയതോടെ നോര്‍വേ മുന്നേറ്റം കടുപ്പിച്ചതോടെ ഇംഗ്ലീഷ് പ്രതിരോധം സമ്മര്‍ദത്തിലായെങ്കിലും റീസും ആന്‍ഡേഴ്സണും ഗോര്‍ഡനും ബെല്ലിങ്ഹാമും നോനി മഡുകെയും ചേര്‍ന്ന് മുന്നേറ്റങ്ങള്‍ മെനഞ്ഞതോടെ കളി ആവേശകരമായി. 44-ാം മിനിറ്റിലും നോര്‍വേയ്‌ക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചു. ഇംഗ്ലണ്ട് ബോക്‌സില്‍ ജോണ്‍ സ്റ്റോണ്‍സ് മാത്രം ശേഷിക്കേ അലക്‌സാണ്ടര്‍ സോര്‍ലോത്ത് പന്തുമായി മുന്നേറി. സോര്‍ലോത്തിന് പന്ത് ഹാലന്‍ഡിന് പാസ് ചെയ്യാന്‍ ധാരാളം സമയമുണ്ടായിരുന്നെങ്കിലും ചെയ്തില്ല. ഒറ്റയ്‌ക്ക് ബോക്‌സിലേക്ക് കയറിയ സോര്‍ലോത്തിന്റെ ഷോട്ട് സ്റ്റോണ്‍സ് കൃത്യമായി തടയുകയും ചെയ്തു. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. ഇടതു വിങ്ങിലൂടെ മുന്നേറിയ ആന്റണി ഗോര്‍ഡന്‍ നല്‍കിയ പാസ് സ്വീകരിച്ച് രണ്ട് നോര്‍വീജിയന്‍ താരങ്ങളെ വെട്ടിച്ച് ബോക്സിലേക്ക് കടന്നുകയറിയ ജൂഡ് ബെല്ലിങ്ങാമിന്റെ ഇടംകാല്‍ ഷോട്ട് ഗോള്‍വലയില്‍ തറച്ചുകയറി. ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വീണ്ടും നോര്‍വീജിയന്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

നോനി മഡുകെ, ഡെക്ലാന്‍ റൈസ് എന്നിവരെ പിന്‍വലിച്ച് ബുകായോ സാക്ക, എബരെചി എസെ എന്നിവരെ ഇറക്കിയാണ് ഇംഗ്ലണ്ട് രണ്ടാം പകുതി തുടങ്ങിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് നടത്തിയ മുന്നേറ്റം നോര്‍വേജീയന്‍ പ്രതിരോധനിരയെ വിറപ്പിച്ചു. 53-ാം മിനിറ്റില്‍ നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ഗോള്‍ ശ്രമം ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡ് തട്ടിയകറ്റി. 56-ാം മിനിറ്റില്‍ ടോര്‍ബോണ്‍ ഹെഗ്ഗെം നോര്‍വേയ്‌ക്കായി വീണ്ടും വല കുലുക്കിയെങ്കിലും വാര്‍ പരിശോധനകള്‍ക്കു ശേഷം റഫറി ഗോള്‍ നിഷേധിച്ചു. ഹാലന്‍ഡ് ഇംഗ്ലിഷ് താരം എലിയറ്റ് ആന്‍ഡേഴ്സനെ ഫൗള്‍ ചെയ്തു വീഴ്‌ത്തിയതിനായിരുന്നു നടപടി. കളി 70 മിനിറ്റുകള്‍ പിന്നിട്ടതോടെ ലീഡ് പിടിക്കാന്‍ അതിവേഗ നീക്കങ്ങളാണ് നോര്‍വേ ഗ്രൗണ്ടില്‍ പുറത്തെടുത്തത്. 76-ാം മിനിറ്റില്‍ നോര്‍വേ താരം ഡേവിഡ് മോളര്‍ വോള്‍ഫിന്റെ തകര്‍പ്പന്‍ ഹെഡര്‍ ബാറില്‍ തട്ടി തെറിച്ചപ്പോള്‍ ഇംഗ്ലണ്ട് രക്ഷപ്പെട്ടു. 85-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ബോക്സില്‍നിന്ന് നോര്‍വേ താരം അന്റോണിയോ നുസ എടുത്ത ഷോട്ട് ഗോളി ജോര്‍ദാന്‍ പിക്ഫോഡ് കൈയിലൊതുക്കി. തുടര്‍ന്നും ഇരുടീമുകളും, മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ വീഴാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയഗോളും എത്തി. പകരക്കാരനായി എത്തിയ മോര്‍ഗന്‍ റോജേഴ്‌സിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതില്‍ നോര്‍വേ ഗോളിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. നീലാന്‍ഡിന്റെ കൈയില്‍ തട്ടി മുന്നിലേക്കുവന്ന പന്ത് ഒട്ടും സമയം കളയാതെ ബെല്ലിങ്ങാം വലയിലാക്കുകയായിരുന്നു. ഈ ലോകകപ്പില്‍ താരത്തിന്റെ ആറാം ഗോളും. പിന്നാലെ വീണ്ടും ഗോള്‍ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ജെഡ് സ്പെന്‍സ്, ഓസ്‌കാര്‍ ബോബിന്റെ ടാക്കിളില്‍ ബോക്സിനുള്ളില്‍ വീണതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. കളിയുടെ അവസാന മിനിറ്റുകളില്‍ നോര്‍വേ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം ഉറച്ചുനിന്നതോടെ അവയെല്ലാം വിഫലമായി. ഇതോടെ ഇംഗ്ലണ്ട് സെമിയിലേക്കും നോര്‍വേ പുറത്തേക്കും.

Tags: FIFA World Cup 2026WORLD CUP semi-finalsEngland vs Norway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.