Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2026, 07:14 am IST
inEditorial

സംഗീത പ്രേമികള്‍ക്ക് എക്കാലവും ഓര്‍ക്കാനും ഓമനിക്കാനും ആയിരക്കണക്കിന് പാട്ടുകള്‍ സമ്മാനിച്ച അതുല്യ ഗായിക എസ്. ജാനകി വിട പറഞ്ഞിരിക്കുന്നു. എന്നോടൊപ്പം എന്റെ പാട്ടുമുണ്ടായെന്ന് വിശ്വസിച്ചിരുന്ന ഈ മഹാഗായികയുടെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ തീരാ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഓരോ ജീവിതാവസ്ഥയിലും കൂട്ടായിരുന്ന ജാനകിയമ്മയുടെ പാട്ടുകള്‍ ഇനിയും കേട്ടുകൊണ്ടിരിക്കാം എന്നതാണ് ആശ്വാസം. ഈ ഗായികയുടെ ഓരോ ഗാനവും പുതുമയോടെ ആസ്വാദകരുടെ ഹൃദയത്തെ തൊട്ടുതലോടുന്നു. പ്രണയവും വിരഹവും ദുഃഖവും സന്തോഷവും കുറുമ്പും കുസൃതിയുമെല്ലാം നിറയുന്ന ജാനകിയമ്മയുടെ ആലാപനങ്ങള്‍ തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കും.
ആന്ധ്രയിലാണ് ജനിച്ചതെങ്കിലും തമിഴ് ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ജാനകിയമ്മ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് കന്നഡ ഭാഷയിലാണ്. മലയാളത്തില്‍ 1200 ല്‍ പരം ഗാനങ്ങള്‍ പാടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നിങ്ങനെ നിരവധി ഭാരതീയ ഭാഷകള്‍ക്കുപുറമെ ജാപ്പനീസ്, ജര്‍മ്മന്‍, അറബിക് തുടങ്ങിയ വിദേശ ഭാഷകളിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെന്ന കാര്യം പല ആസ്വാദകര്‍ക്കും പുതിയ അറിവായിരിക്കും. പതിനേഴിലധികം ഭാഷകളിലായി അമ്പതിനായിരത്തോളം ഗാനങ്ങള്‍. സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ലാത്ത ഒരാളാണ് ഇങ്ങനെയൊരു അത്ഭുതം കാഴ്ചവെച്ചതെന്ന് സാധാരണ ഗതിയില്‍ വിശ്വസിക്കാന്‍ കഴിയില്ല.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലാളിത്യം കൈവിടാതിരുന്ന ജാനകിയമ്മ പാടുന്നത് കേള്‍ക്കാന്‍ മാത്രമല്ല, കാണാനും ഭംഗിയാണ്. നെറ്റിയില്‍ സദാ ഭസ്മക്കുറിയും കൈയില്‍ പാട്ടിന്റെ വരികള്‍ കുറിച്ചുവച്ച നോട്ട്ബുക്കുമായാണ് സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പ്രസന്നഭാവം ഒരിക്കലും കൈവിടില്ല. മാതൃഭാഷ തെലുങ്കായിരുന്നെങ്കിലും ഒരു ഭാഷയും അന്യമായിരുന്നില്ല. ആലാപനത്തില്‍ ക്ലിഷ്ടത അനുഭവപ്പെട്ടില്ല. എല്ലാ ഭാഷയും മാതൃഭാഷയെ പോലെയാണ് ജാനകിയമ്മ കണ്ടിരുന്നത്. അതുകൊണ്ടാവാം അവരുടെ പാട്ടുകള്‍ക്ക് ഇത്രയേറെ മാധുര്യം കൈവന്നത്. സ്റ്റുഡിയോയിലായാലും സ്റ്റേജിലായാലും ഭാവഹാവാദികളൊന്നുമില്ലാതെ ഒരേ നില്‍പ്പില്‍ പാടുന്നതായിരുന്നു രീതി. വിവിധ പ്രായത്തിലുള്ള സ്ത്രീ ശബ്ദങ്ങള്‍ അനായാസമായി ആ കണ്ഠനാളത്തില്‍ നിന്ന് സ്വരരാഗ ഗംഗയായി ഒഴുകിവന്നു. സ്വരസ്ഥാനം ഒരിക്കലും പിഴച്ചില്ല. അത്ഭുതകരമായ സിദ്ധിയായിരുന്നു ഇത്.

വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്നപ്പോഴും മലയാളത്തോട് പ്രത്യേകമായ മമത എസ്. ജാനകി വച്ചുപുലര്‍ത്തി. മലയാളിക്ക് ഈ ഗായികയോടുമുണ്ടായിരുന്നു പ്രത്യേകമായ സ്നേഹം. അതുകൊണ്ടാവാം അവര്‍ ജാനകിയമ്മയായത്. പല തലമുറകളില്‍പ്പെട്ട എല്ലാ മുന്‍നിര സംഗീത സംവിധായകര്‍ക്കുമൊപ്പം ജനകിയമ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാഗായകന്മാര്‍ക്കൊപ്പം പാടിയിട്ടുണ്ട്. എല്ലാവരുടെയും പ്രിയപ്പെട്ട പാട്ടുകാരിയുമായി. ഒരുതരത്തിലുള്ള വിവാദങ്ങളും സൃഷ്ടിച്ചില്ല. നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും 33 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ജാനകിയമ്മയെ തേടിയെത്തിയിട്ടുണ്ട്. തകര എന്ന ചിത്രത്തില്‍ ഒഎന്‍വി, എം. ജി. രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടിലെ വരികള്‍ പോലെ കല്ലിനു പോലും ചിറകുകള്‍ നല്‍കുന്നതായിരുന്നു ജാനകിയമ്മയുടെ ആലാപനം. അനശ്വര ഗായികക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍.

Tags: commemorationSouth Indian Playback Singerഗായിക എസ്. ജാനകിSinger S. Janaki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഗാനപ്രണാമം

Varadyam

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.