ആലപ്പുഴ: യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ചെയ്ത ഇയാളുടെ ബന്ധുവായ റോബിന്‍ (26) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനിടെ ആണ് കൊലപാതകം.റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മനീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
















