Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 12:37 am IST
in Kerala, Entertainment
എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

കൊച്ചി: വ്യത്യസ്തമായ ശബ്ദം, ആലാപന ശൈലി, എത്ര ഹൈ പിച്ചിലും പാടാനുള്ള കഴിവ്… ആലാപനത്തിന്റെ മനോഹാരിത… അങ്ങനെ ചലച്ചിത്ര രംഗത്ത് കടന്നെത്തി വളരെ വേഗമാണ് സ്വതസിദ്ധമായ കഴിവുകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര രംഗത്തെ ഗാനകോകിലമായത്. അതാണ് എസ്. ജാനകി.

സൂര്യകാന്തി സൂര്യകാന്തി, തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍, ഉണരുണരൂ ഉണ്ണിപ്പൂവേ, കൊന്നപ്പൂവേ കൊങ്ങിപ്പൂവേ, അഞ്ജനക്കണ്ണെഴുതി, വാസന്തപഞ്ചമി നാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു, കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ, വീണേ വീണേ വീണക്കുഞ്ഞേ, അവിടുന്നെന്‍ ഗാനംകേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ട് അരികിലിരിക്കെ, സ്വര്‍ണമുകിലേ, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍, അകലെ അകലെ നീലാകാശം, ആഴക്കടലിന്റെ അങ്ങേക്കരയിലായി തുടങ്ങി എത്രയെത്ര പാട്ടുകളാണ് അവര്‍ അവിസ്മരണീയമാക്കിയത്.

മലയാളത്തിന്റെ വാനമ്പാടിയെന്നും അറിയപ്പെട്ടിരുന്ന അവര്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി 20 ഭാഷകളിലായി ചലച്ചിത്ര ഗാനങ്ങളും ആല്‍ബങ്ങളും അടക്കം 48,000 ലേറെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്നാണ് കണക്ക്. ഇംഗ്ലിഷ്, ജാപ്പനീസ്, ജര്‍മ്മന്‍, സിംഹള ഭാഷകളിലും പാടി. വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തില്‍ പാടിക്കൊണ്ട് 1957ലാണ് ചലച്ചിത്ര ഗാനരംഗത്ത് എത്തിയത്. അതും 19-ാമത്തെ വയസില്‍ ആ വര്‍ഷം ആറ് ഭാഷകളില്‍ പാടി. ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യ അവര്‍ 2016ല്‍ അവസാനിപ്പിച്ചു.

നാല് ദേശീയ അവാര്‍ഡുകളും 33 വിവിധ സംസ്ഥാന അവാര്‍ഡുകളും നേടി. മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും നേടി. 2013ല്‍ പദ്മഭൂഷണ്‍ നിരസിച്ചു. ഇത് ലഭിക്കാന്‍ വളരെയേറെ വൈകിയെന്ന് പറഞ്ഞാണ് നിരസിച്ചത്. യേശുദാസ്, ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്‌മണ്യം തുടങ്ങി മിക്ക ഗായകര്‍ക്കും ഒപ്പം പാടിയിട്ടുണ്ട്.

മലയാളത്തിന്റെ ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും മൂളാതെ ഗാനാസ്വാദകരായ ഒരാളുടെയും ഒരു ദിവസം കടന്നു പോകില്ല. കുട്ടികളുടെ ശബ്ദത്തില്‍ പോലും പാടാന്‍ കഴിഞ്ഞിരുന്ന അവരുടെ ഗാനങ്ങളുടെ മാധുര്യം അനിര്‍വചനീയമാണ്. അക്ഷരാര്‍ത്ഥത്തില്‍ തേന്‍മഴയായിരുന്നു അവരുടെ പാട്ടുകള്‍. ഹൈ പിച്ചില്‍ പോലും വളരെ മനോഹരമായി പാടിയമാന്ത്രിക ശബ്ദം. ആത്മാര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അവര്‍.

Tags: S.JanakiPlaback singerSouth Indian Playback Singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.