കൊച്ചി: കോറോ ഹെല്‍ത്തിലെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. 20 ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി തിങ്കളാഴ്ച കേന്ദ്ര തൊഴില്‍ മന്ത്രിയെ കാണുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ് നടന്നത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ചിട്ടും കമ്പനി സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താനുള്ള നിര്‍ദേശം പാലിച്ചില്ല. സ്ഥാപനം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അടച്ചുപൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് കമ്പനി പറയുന്നത്. നഷ്ടപരിഹാരം ഇപ്പോള്‍ പ്രധാന ചര്‍ച്ചയല്ലെന്നും മന്ത്രി അറിയിച്ചു.
















