Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jul 10, 2026, 01:01 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: മലയാളിയുടെ മനസിലും അടുക്കളയിലും ഒരുപോലെ ഇടംപിടിച്ച ഒന്നാണ് ചക്ക. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന പോലെ ഒരു കാലത്ത് വീട്ടുമുറ്റത്ത് സുലഭമായിരുന്നു ചക്ക. ഇടസമയത്ത് അവഗണന നേരിട്ടെങ്കിലും ഇന്ന് അത് സൂപ്പര്‍ ഫുഡ് എന്ന വിശേഷണത്തോടെ ലോകശ്രദ്ധ നേടുകയാണ്. രുചിക്കപ്പുറം ആരോഗ്യത്തിന്റെ സമ്പത്തുകൂടിയാണ് ചക്കയെന്ന് പുതിയ പഠനങ്ങളും ഭക്ഷ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ചക്ക ഇന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രധാന അസംസ്കൃത വസ്തുവാണ്. ചക്കപ്പൊടി, ചക്കചിപ്സ്, ചക്കജാം, റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്ക് ആഭ്യന്തര-വിദേശ വിപണികളില്‍ ആവശ്യകത വര്‍ധിച്ചുവരുന്നു. ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ പത്തനംതിട്ട ജില്ലയിലെ പതിനായിരങ്ങളുടെ ജീവിതത്തിന് നിറം പകരുവാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ആറന്മുള പൈതൃക ഗ്രാമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 മെയ് പതിനഞ്ച് മുതല്‍ പതിനെട്ട് വരെ ആറന്മുള കേന്ദ്രീകരിച്ച് വളരെ വലിയ രീതിയില്‍ ഒരുചക്ക മഹോത്സവവും അനുബന്ധമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അത് കാര്‍ഷിക കേരളത്തില്‍ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. ചക്കയുടെ മാഹാത്മ്യം തിരിച്ചറിയാനും 100 കണക്കിന് കര്‍ഷകരെ ചക്ക കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിച്ചു. ഏതാണ്ട് 4000 ഹെക്ടര്‍ സ്ഥലത്താണ് ഇന്ന് പത്തനംതിട്ട ജില്ലയില്‍ ചക്ക ഉത്പാദനം നടക്കുന്നത്.

ഉത്പാദനക്ഷമത വര്‍ദ്ധിച്ചെങ്കിലും കാര്യമായ രീതിയില്‍ അത് പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ വര്‍ഷവും ജില്ലയില്‍ 16 ലക്ഷത്തോളം ചക്ക ഉപയോഗിക്കാതെ നഷ്ടമാകുന്നു എന്നാണ് കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ചക്ക അറിവ്
ചക്കയോടൊപ്പം ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 12ന് രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നിരവധി പഠനങ്ങളിലൂടെയും ഗവേഷണങ്ങളില്‍ കൂടിയും ചക്ക കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ചക്കയുടെ ഔഷധഗുണം, ചക്കയുടെ വിപണി സാധ്യതകള്‍, ചക്ക കഴിക്കേണ്ട ആവശ്യകത എങ്ങനെ കഴിക്കണം, പാചകം ചെയ്യേണ്ട വിധം, ചക്കയും ചക്കക്കുരുവും കൊണ്ട് ഉണ്ടാക്കാവുന്ന വിവിധ തരത്തിലുള്ള പലഹാരങ്ങള്‍, അവയുടെ ശാസ്ത്രീയ നിര്‍മാണ രീതികള്‍ എന്നിവയെല്ലാം വിശദമായി ഏകദിന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബി. പത്മകുമാര്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ഡോക്ടര്‍ സാബു സുഗതന്‍ മാഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവന്‍ ഡോക്ടര്‍ തോമസ് വര്‍ഗീസ്, കായംകുളം കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ എക്‌സ്‌പേര്‍ട്ട് ജിസി കെ. ജോര്‍ജ്, പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍ എന്നറിയപ്പെടുന്ന ജയന്‍ ഇരിങ്ങാലക്കുട എന്നിവരും കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരും പങ്കെടുത്ത് ക്ലാസുകള്‍ നയിക്കും.

ആരോഗ്യ ഗുണങ്ങള്‍
വിവിധ പോഷകങ്ങളാല്‍ സമ്പന്നമായ ചക്കയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം ഉള്ളതിന ാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ കണ്ടന്റ് മലബന്ധം അകറ്റാനും ദഹന പ്രക്രിയയെ സുഗമമാക്കാനും സഹായിക്കുമെന്നും ചക്കയിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും സാധിക്കും. കൂടാതെ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യവും ചര്‍മ സംരക്ഷണവും സാധ്യമാകുന്നു ജീവിതശൈലി രോഗങ്ങള്‍ക്ക് ഒപ്പം പ്രമേഹ നിയന്ത്രണം സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം.

പച്ച ചക്കയും ഇടിച്ചക്കയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് അന്നജത്തെ സാവധാനത്തില്‍ ആഗീകരണം ചെയ്യാന്‍ സാധിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ഷുഗര്‍ എന്ന മാരകമായ അസുഖത്തെ നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ചക്കയിലെ മഗ്‌നീഷ്യത്തിന്റെ സാന്നിധ്യം നമ്മുടെ സുഖനിദ്ര പ്രദാനം ചെയ്യാന്‍ കാരണമാകുന്നുണ്ട്.

ചക്ക വിഭവങ്ങള്‍
കേരളത്തില്‍ പല ഇനത്തില്‍പ്പെട്ട ചക്ക സുലഭമാണെങ്കിലും നാം അതിനെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ചക്കയുടെ പുറം തൊലി ഒഴികെ എല്ലാ ഭാഗങ്ങളും നമുക്ക് ഭക്ഷ്യയോഗ്യമാണ്. ചക്കപുഴുക്ക്, ചക്ക ഉപ്പേരി, പായസം, ചക്ക വരട്ടി, ചക്ക തോരന്‍ എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങള്‍ കൂടാതെ ചക്ക അച്ചാര്‍, ചക്ക പുട്ടുപൊടി, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക കേക്ക്, ചക്ക ഐസ്‌ക്രീം എന്നിങ്ങനെ വിവിധതരത്തിലുള്ള രുചി കൂട്ടുകള്‍ ഇവ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും. ഈ കാരണങ്ങള്‍ കൊണ്ടാണ് ചക്കയെ ഇന്റലിജന്‍സ് ഫ്രൂട്ട് എന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വിളിക്കുന്നത്.

എന്തുകൊണ്ട് ആറന്മുള
ക്രിസ്തുവര്‍ഷം 1200-ാമാണ്ട് രചിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നതും തിരുവാറന്‍മുളയപ്പന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്നതുമായ തിരുനിഷല്‍മാല എന്ന പ്രാചീന ഗ്രന്ഥത്തില്‍ ആറന്മുളയെ കുറിച്ചും ഇവിടെ സുലഭമായി ലഭിക്കുന്ന ചക്കയെക്കുറിച്ചും പരാമര്‍ശിക്കുന്നതായി പഴമക്കാര്‍ പറയുന്നു. ആറന്മുളയില്‍ പ്ലാവിനുള്ള പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്.

കേരളത്തിലെ ദേവത സങ്കല്‍പ്പങ്ങളില്‍ ദാരു ശില്പകലയ്‌ക്ക് വലിയ പ്രാധാന്യമാണ് അന്നും ഇന്നും നിലനില്‍ക്കുന്നത് ഇതിന് ഉപയോഗിച്ചിരുന്നത് വരിക്കപ്ലാവിന്റെ കാതലാണ്. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രനിര്‍മാണത്തിനും ആറന്മുളയില്‍ നിന്നുള്ള വരിക്കപ്ലാവിന്റെ കാതലാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ആറന്മുള പ്ലാവിന്റെ കേന്ദ്രമായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. ഇതിന്റെ ചുവട് പിടിച്ചാണ് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചക്കയെ കുറിച്ചുള്ള പഠന, ഗവേഷണത്തിന് ഈ സ്ഥലം തെരഞ്ഞെടുത്തത്.

ലക്ഷ്യം
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ചക്കയുടെ മാഹാത്മ്യം അടയാളപ്പെടുത്തുന്നതിനൊപ്പം ആറന്മുള കേന്ദ്രീകരിച്ച് ഒരു പ്രോസസിങ് യൂണിറ്റ് ആരംഭിക്കുകയും വ്യവസായിക അടിസ്ഥാനത്തില്‍ ആറന്മുള ബ്രാന്‍ഡില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നും ട്രസ്റ്റ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. യൂണിറ്റിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് സീസണ്‍ സമയത്ത് കളക്ഷന്‍ സെന്ററുകള്‍ തുടങ്ങുകയും ന്യായമായ വില നല്കി കൃഷിക്കാരില്‍ നിന്ന് ചക്ക നേരിട്ട് വാങ്ങാനും പദ്ധതിയുണ്ട്.

കൂടാതെ തരിശുഭൂമിയായി കിടക്കുന്ന ഒന്നോ അതില്‍ കൂടുതലോ ഏക്കര്‍ സ്ഥലങ്ങള്‍ ഉള്ള കര്‍ഷകര്‍ റബര്‍ തോട്ടങ്ങള്‍ പോലെ പ്ലാവ് കൃഷി ചെയ്യാന്‍ തയാറായാല്‍ കൃഷി വിജ്ഞാനകേന്ദ്രവുമായി സഹകരിച്ച് ഉത്പാദനശേഷി കൂടിയ പ്ലാവ് തൈകള്‍ തിരഞ്ഞെടുക്കാനും അവ സംരക്ഷിച്ചു വളര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. ലോകപ്രശസ്തമായ ആറന്മുള വള്ളംകളി സദ്യയില്‍ ചക്ക പ്രധാന വിഭവവുമായി ഉള്‍പ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

ചക്ക അസംസ്‌കൃത വസ്തുവായി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ക്ലാസുകളും, ചക്ക ഉണക്കാനും സൂക്ഷിക്കാനും സഹായിക്കുന്ന തരത്തില്‍ പത്തനംതിട്ട കെവികെ വികസിപ്പിച്ചെടുത്ത ഉപകരണങ്ങളെ കുറിച്ച് മനസിലാക്കാനും ചക്ക ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്‌ട്ര വിപണിയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പഠനം നടത്തുവാന്‍ സാധിക്കുന്ന തരത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും- സുരേഷ് : 9656842535.

Tags: pathanamthittaaranmulaJack Fruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.