Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 06:58 am IST
inKerala
ഷിബിലി, ഷാദുലി

ഷിബിലി, ഷാദുലി

കോട്ടയം: ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഭീകരതയുടെ വേരുകള്‍ എത്രമാത്രം വളര്‍ന്നുവെന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ വധ ശിക്ഷ ഹൈക്കോടതിയും ശരിവച്ച ഈരാറ്റുപേട്ട സ്വദേശി ഷിബിലി, ഷാദുലി എന്നിവരെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തായിരുന്ന ഷിബിലി ഇത്തരത്തിലുള്ള കേസില്‍ പ്രതിയായി എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പിന്നെ അത് സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ നാട് ഇത്രവലിയ തീവ്രവാദത്തിലേക്ക് പോയിരിക്കുന്നു. എന്റെ നാട്ടില്‍ നിന്ന് പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ ചെല്ലുന്നു എന്ന് പറയുന്നത് ഞങ്ങള്‍ക്ക് അതിനേക്കാള്‍ വലിയൊരു ഞെട്ടലായിരുന്നു. പിന്നീട് തിരിച്ചറിഞ്ഞു, ഇത് ഇവര്‍ മാത്രമല്ല ധാരാളം ആളുകള്‍ സിമി പ്രവര്‍ത്തനത്തിലും മറ്റുമൊക്കെയായിട്ട് ഇടപെട്ടിട്ടുണ്ട് എന്നുള്ളത്.

അന്നുമുതലാണ് എന്റെ നാട്ടിലെ ഇത്തരത്തിലുള്ള രാജ്യവിരുദ്ധ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം ആരംഭിച്ചത്. ആ പോരാട്ടത്തെ വര്‍ഗീയപരമായി കാണാനാണ് മതതീവ്രവാദ സംഘടനകളും രാജ്യവിരുദ്ധ സംഘടനകളും ശ്രമിച്ചത്.
ഞങ്ങള്‍ തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോള്‍ അവര്‍ അത് സമുദായത്തിനെതിരെയാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. അത് തീവ്രവാദശക്തികളുടെ ഒരജണ്ടയായിരുന്നു. ആ അജണ്ടയുടെ ഭാഗമായി നൂറുകണക്കിന് ചെറുപ്പക്കാരെ ഇത്തരത്തില്‍ ഇത്തരം സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഇത് 20 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അതിലും എത്രയോ ഇത്തരം സംഘടനകള്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നിരിക്കുന്നു എന്നുള്ളത് അങ്ങേയറ്റം ആശങ്കയോടു കൂടി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത ഇത്തരം വിഷയങ്ങള്‍ക്ക് ഉണ്ടാകണം. ജാതിചിന്തകള്‍ക്കപ്പുറത്ത് രാജ്യം എന്നുള്ള ചിന്ത കുട്ടികളിലേക്ക് കൂടുതല്‍ പകര്‍ന്നു കൊടുക്കാന്‍ കഴിയണമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ഗുജറാത്ത് അഹമ്മദാബാദില്‍ 56 ജീവനുകള്‍ എടുത്ത ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് വാഗമണിലെ തങ്ങള്‍ പാറയിലാണ്. ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌കാഡ് വാഗമണില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഭീകരക്യാമ്പ് നടന്ന വിവരം കേരള പോലീസ് അറിയുന്നത്.

ഈ ക്യാമ്പില്‍ പങ്കെടുത്തവരാണ് വധശിക്ഷ ലഭിച്ച ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരങ്ങളായ ഷിബിലി കരീം (41), ഷാദുലി കരീം (41) എന്നിവര്‍. ഇന്‍ഡോറിലേക്ക് പോകവേ 2008 മാര്‍ച്ച് 26നാണ് ഇരുവരും പിടിയിലായത്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരകരാണ് ഇവര്‍. 2007 ഡിസംബര്‍ പത്തു മുതല്‍ വാഗമണില്‍ നടന്ന സിമി എന്ന നിരോധിത ഭീകര സംഘടനയുടെ ക്യാമ്പാണ് അക്കാലത്ത് പല ഭീകരാക്രമണങ്ങള്‍ക്കും ആസൂത്രണ വേദിയായത്. 2018 മെയ് മാസത്തിലാണ് പ്രത്യേക എന്‍ഐഎ കോടതി വാഗമണ്‍ ക്യാമ്പ് നടത്തിയ കേസില്‍ ഷിബിലി, ഷാദുലി അടക്കമുള്ള 18 പേര്‍ക്ക് 27 വര്‍ഷം തടവ് വിധിച്ചത്.

ഈ സ്‌ഫോടനങ്ങളില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായേയും. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് 7000 പേജ് വരുന്ന വിധിന്യായത്തില്‍ സ്‌ഫോടനത്തെ വിശേഷിപ്പിക്കുന്നത്. 2002നും 2008നും ഇടയ്‌ക്ക് വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ ഭീകരരുടെ യോഗം ചേര്‍ന്നിരുന്നു.

Tags: Erattupetta nativeAdv. Shaun GeorgeAhmedabad blast case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

Kerala

വിവാഹവാഗ്ദാനം നല്‍കി പീഡനം, സ്വകാര്യചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു, ഈരാറ്റുപേട്ട സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.