ന്യൂദല്‍ഹി: നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഔദ്യോഗിക ചെയര്‍പേഴ്സണായി ജസ്റ്റിസ് യോഗേഷ് ഖന്നയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു .
ജസ്റ്റിസ് അശോക് ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് നിയമനം .
മൂന്ന് മാസത്തേക്കോ, മറ്റൊരു ചെയര്‍പേഴ്സണെ നിയമിക്കുന്നത് വരെയോ, അല്ലെങ്കില്‍ മറ്റ് ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെയോ ആണ് നിയമനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസ് ഖന്ന 2024 മുതല്‍ ട്രൈബ്യൂണല്‍ ജുഡീഷ്യല്‍ അംഗമാണ്.
ദല്‍ഹി ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായിരുന്ന അദ്ദേഹം 2023 ലാണ് വിരമിച്ചത്.
ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ ജുഡീഷ്യല്‍ അംഗമായ ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ്മ ന്യൂദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്കും ജസ്റ്റിസ് എന്‍ ശേഷസായി ചെന്നൈ ബെഞ്ചിലേക്കും മാറിയേക്കും.
















