കോഴിക്കോട് : അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച അവധി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.
അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകം.സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി. പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ എന്നിവ മാറ്റമില്ലാതെ നടക്കും.
വടക്കന്‍ – മധ്യകേരളത്തില്‍ വ്യാഴം , വെളളി ദിവസങ്ങളില്‍ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് ജാഗ്രതയാണ്.
















