മുംബയ്:മലയാളി താരം സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്നതിന് പിന്നാലെ ആണിത്.
ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും.തിലക് വര്‍മ്മയെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മയ്‌ക്ക് ഒപ്പം ഓപ്പണ്‍ ചെയ്യും. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും പ്രഭ്‌സിമ്രാന്‍ സിംഗും ടീമിലിടം നേടി. ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമില്‍ ഉണ്ട്.
















