മലപ്പുറം : വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു.മലപ്പുറം വിരിപ്പാടം ഇടശരികോളിലാണ് സംഭവം.
കെ.എസ്.ഇ.ബി കാരാട് സെക്ഷന്‍ ഓഫീസിലെ സുരേഷ് ബാബുവാണ് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ലൈന്‍ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീണു
അപകടമുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകട സ്ഥലത്ത് വച്ച് സുരേഷ് ബാബു മരിച്ചു.തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
















