മാഞ്ചസ്റ്റര്‍:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയതോടെ ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്.മലയാളി താരം സഞ്ജു സാംസണ് പകരമാണ് വൈഭവ് സൂര്യവംശി ടീമിലിടം പിടിച്ചത്.
1989ല്‍ തന്റെ പതിനാറാം വയസില്‍(16 വയസും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 15 ദിവസവും 71 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി മറികടന്നത്.വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ് വൈഭവിന് ഇന്ത്യന്‍ ക്യാപ് കൈമാറിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു.നേരത്തേ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ഇന്ത്യക്ക്.
















