Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jul 4, 2026, 06:14 am IST
inSamskriti

ആധ്യാത്മിക സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാരതീയ സംസ്‌കാരത്തിന് മൂര്‍ത്തിമദ്ഭാവം പകര്‍ന്ന ആര്‍ഷവാണികളാണ് ഉപനിഷത്തുകള്‍. പല കാലങ്ങളിലായി പല ഋഷിവര്യന്മാരുടെ ബോധമണ്ഡലത്തില്‍ തെളിഞ്ഞ കനകതാരങ്ങളാണ് ഉപനിഷത്തുകള്‍. അതുകൊണ്ടുതന്നെ അവയില്‍ പലയിടത്തും വൈവിധ്യവും വൈരുദ്ധ്യവും ഉണ്ട്. പക്ഷേ അവയെല്ലാം വിരല്‍ ചൂണ്ടുന്നത് അനേകം പ്രവേശന ദ്വാരങ്ങള്‍ ഉള്ള ബ്രഹ്‌മ സൗധത്തിലേക്കാണ് ആ രഥ്യകളില്‍ അനുഭവവേദ്യമായ പരസ്പര വൈരുധ്യങ്ങളെ യുക്തിയുക്തമായി പരിഹരിച്ച് അതിന്റെ ആന്തരികമായ ഏകധാരയിലേക്ക് പ്രവേശിക്കുവാന്‍ വഴിയൊരുക്കുന്ന ദിവ്യ ഗ്രന്ഥമാണ് ബ്രഹ്‌മ സൂത്രം അഥവാ വേദാന്ത ദര്‍ശനം!

ഭക്തിയോടെയും ശ്രദ്ധയോടെയും സൂത്രങ്ങളാകുന്ന സോപാനങ്ങള്‍ കയറി നമുക്ക് ആ ശ്രീകോവില്‍ ദര്‍ശിക്കാം. മറ്റെന്തെല്ലാം അറിവുകള്‍ ജീവിതത്തില്‍ സമ്പാദിച്ചാലും ബ്രഹ്‌മജിജ്ഞാസ ശമിക്കുകയില്ല. ബ്രഹ്‌മജ്ഞാനം കൊണ്ടല്ലാതെ നിത്യവും ഭദ്രവും ശ്രേയസ്‌കരവും മുക്തിപ്രദവുമായ ബ്രഹ്‌മ പ്രാപ്തി അഥവാ സായുജ്യം ലഭിക്കുകയില്ലെന്ന് ആചാര്യന്മാര്‍ പറയുന്നു. എന്താണ് ബ്രഹ്‌മം? ഇതാണ് ഉത്തരമീമാംസയില്‍ വിവരിക്കുന്നത്.

ഏതൊന്നില്‍ നിന്നാണോ ഈ ജഗത്തിന്റെ ഉല്പത്തിയും സ്ഥിതിയും ലയവും ഉണ്ടാകുന്നത് അതാണ് ബ്രഹ്‌മം എന്ന് ഒറ്റവാക്കില്‍ പറയുകയും അനുബന്ധമായി അതിന്റെ വിശദീകരണം നല്‍കുകയുമാണ് വേദാന്ത ദര്‍ശനം ചെയ്യുന്നത്.

തൈത്തിരിയോപനിഷത്തിലും ബൃഹദാരണ്യകത്തിലും ശാസ്ത്രങ്ങളുടെ ഉല്പത്തി സ്ഥാനം ബ്രഹ്‌മം തന്നെ എന്നു കാണുന്നു. അതിനാല്‍ ബ്രഹ്‌മത്തെയാണ് സാക്ഷാത്കരിക്കേണ്ടത് എന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്നുമുണ്ട്. വിശ്വവിജ്ഞാനങ്ങളുടെ ആകാരമാണ് വേദങ്ങള്‍. ആ വേദങ്ങള്‍ ഉണ്ടായത് ബ്രഹ്‌മത്തില്‍ നിന്നാണ്. അപ്പോള്‍ ബ്രഹ്‌മത്തിന്റെ സാര്‍വത്രികതക്ക് മറ്റൊരു പ്രമാണം ആവശ്യമില്ല. സര്‍വ്വജ്ഞനായ ഈശ്വരനില്‍ നിന്നേ സര്‍വ്വജ്ഞാന നികേതനമായ വേദങ്ങള്‍ ഉളവാകാന്‍ സാധ്യതയുള്ളൂ. അതാണ് വേദങ്ങളുടെ ഉറവിടം ഈശ്വരന്‍ അഥവാ ബ്രഹ്‌മം എന്ന് പറയുന്നത്.

ജഗത്‌സൃഷ്ടിയുടെ നിമിത്ത കാരണവും ഉപാദാന കാരണവും സര്‍വ്വേശ്വരനായ പരമാത്മാവു തന്നെയാണെന്ന് ഒന്നാം അധ്യായത്തില്‍ സമര്‍ത്ഥിക്കുന്നു. ലോകത്തിന്റെ ഉല്‍പത്തിക്കും ലയത്തിനും സ്ഥിതിക്കും കാരണമാകുന്നതും ആ പരമാത്മാവ് തന്നെയാണെന്നും ഇതില്‍ പറയുന്നു. സര്‍വ്വ ഭൂതങ്ങളിലും ആത്മാവായി പ്രവേശിക്കുന്നതും ആ പരമാത്മാവ് തന്നെയാണെന്ന് വേദാന്ത വാക്യങ്ങളെ ആധാരമാക്കി തെളിയിക്കുകയാണ് ബാദരായണമുനി ബ്രഹ്‌മസൂത്രത്തിലെ ഒന്നാം അധ്യായത്തില്‍ ചെയ്യുന്നത്.

പിന്നീടുള്ള പാദങ്ങളില്‍ ജീവാത്മാവിനെക്കുറിച്ചും പരമാത്മാവിനെ കുറിച്ചുമാണ് പറയുന്നത്. എന്നാല്‍ മൂന്നാം അധ്യായത്തില്‍ ഉപാധികളെ നശിപ്പിച്ച് ജീവന്‍ പരമാത്മഭാവം പ്രാപിക്കുന്നത് എങ്ങനെയാണ് എന്ന വിഷയയത്തിലാണ് ചര്‍ച്ച. അതിനുവേണ്ട സാധനകളെപ്പറ്റി വിവരിക്കുന്ന അധ്യായമായതിനാല്‍ ഇതിനെ സാധന എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

സാധനകള്‍ അനുഷ്ഠിക്കുവാന്‍ ഒന്നാമതായി ഉണ്ടാകേണ്ടത് വൈരാഗ്യമായതിനാല്‍ വൈരാഗ്യത്തെപ്പറ്റിയാണ് മൂന്നാമധ്യായത്തിന്റെ ഒന്നാം പാദത്തിലെ വിശദീകരണം. ജീവന്റെ സംസാരഗതി, അവസ്ഥകള്‍, വിവിധ ഉപാസനകള്‍, സഗുണ – നിര്‍ഗുണ ഭാവ സമ്പാദനത്തിനുള്ള ഉപായങ്ങള്‍, പരബ്രഹ്‌മതത്ത്വം മുതലായ വിഷയങ്ങളും മൂന്നാം അധ്യായത്തില്‍ വിശദീകരിക്കുന്നു. ബ്രഹ്‌മത്തെ അറിയാന്‍ ആഗ്രഹിക്കുന്ന സാധകന്‍ ഗുരുവില്‍ നിന്ന് നേടിയ ബുദ്ധിപരമായ പാണ്ഡിത്യത്തെയും ബാലഭാവത്തെയും ഉപേക്ഷിച്ച് മൗനശീലനായ മുനിയായി തീരണം. പിന്നീട് മൗനത്തെയും അമൗനത്തേയും ഉപേക്ഷിച്ച് ബ്രഹ്‌മജ്ഞാനിയായി തീരണമെന്നും ഉപദേശിക്കുന്നു.

ഇങ്ങനെ നാല് അധ്യായം ഉള്ള വേദാന്ത ദര്‍ശനത്തില്‍ സാധകന് ഉണ്ടാകേണ്ട ബ്രഹ്‌മജ്ഞാനത്തെ കുറിച്ചാണ് വിവരിക്കുന്നത്. ആര്‍ഷ പൈതൃകത്തിലെ വൈദിക സാഹിത്യവും ചിന്തയും സമഗ്രമായി അറിയുന്നതിന് മുകളില്‍ ഉദ്ധരിച്ച കപില മഹര്‍ഷിയുടെ സാഖ്യം, കണാദ മഹര്‍ഷിയുടെ വൈശേഷികം പതഞ്ജലി മഹര്‍ഷിയുടെ യോഗം, ഗൗതമ മുനിയുടെ ന്യായം, ജൈമിനി മഹര്‍ഷിയുടെ പൂര്‍വ , ബാദനാരായണ മുനിയാല്‍ വിരചിതമായ വേദാന്തം അഥവാ ഉത്തരമീമാംസ എന്നീ ആറു ദര്‍ശനങ്ങള്‍ സവിശേഷമായി പഠിക്കേണ്ടതുണ്ട്. ഒരു വ്യക്തി ഈ ആറ് ദര്‍ശന ശാസ്ത്രങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍ കൈവല്യം അഥവാ മോക്ഷ പ്രാപ്തി സാധ്യമാകുമെന്ന് ആചാര്യത്മാര്‍ പറയുന്നു. അതുകൊണ്ട് ഈ ദര്‍ശനങ്ങളാകുന്ന അമൃത് അല്പമെങ്കിലും നുകരാന്‍ സാധിക്കുകയും അതിന്റെ സുഗന്ധം നമ്മുടെ ആത്മദളങ്ങളില്‍ ആവാഹിക്കാന്‍ കഴിയുകയും ചെയ്താല്‍ മായ മൂടിക്കിടക്കുന്ന മനസ്സില്‍ അത് നെയ്തിരി വെട്ടമായി തെളിഞ്ഞ് അവിദ്യയാകുന്ന അന്ധകാരത്തെ അകറ്റി മോക്ഷ പ്രാപ്തിയിലേക്ക് നമ്മെ നയിക്കും.

Tags: Uttara MimamsaBrahma SutraTaittiriya UpanishadSpiritual theory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.