Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ‘ഓപ്പറേഷന്‍ തൂഫാന്‍’ ചരിത്രമാകുമെന്നും പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും പെരുമ്പാവൂരില്‍ സംഘടിപ്പിച്ച തൂഫാന്‍ ജാഗരണ്‍ റാലിയില്‍ മന്ത്രി പറഞ്ഞു.
മരണത്തിന്റെ വ്യാപാരികളെ നിലയ്‌ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലഹരി വില്‍പ്പന അവസാനിപ്പിക്കാത്തവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ ഉത്തരം പറയേണ്ടിവരും.
കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ സംയുക്ത യോഗം ഉടന്‍ ചേരും. ലഹരിവേട്ടയ്‌ക്ക് ആവശ്യമായ വാഹനങ്ങളും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Recent Posts