Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 07:19 pm IST
in India

പ്രയാഗ്‌രാജ് ; വിവാഹം, വിവാഹമോചനം, ഹലാല എന്നിവയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി .

അമ്രോഹയിലെ സൈദൻവാലി പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് . അഞ്ച് പ്രതികൾ സമർപ്പിച്ച നാല് ഹർജികൾ ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരുമിച്ച് പരിഗണിക്കുകയും അവയെല്ലാം തള്ളുകയും ചെയ്തു.2015 ഏപ്രിൽ 25 നാണ് 15 വയസുണ്ടായിരുന്ന പെൺകുട്ടിയെ അസ്ഹർ നവാസ് എന്ന യുവാവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹശേഷം,അസ്ഹർ നവാസ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങി.

2016 ജനുവരിയിൽ, അസ്ഹർ മുത്തലാഖ് ചൊല്ലി. കുറച്ച് മാസങ്ങൾക്ക് ശേഷം, അസ്ഹർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തി, ഇതിനായി 2016 നവംബറിൽ, ബുലന്ദ്ഷഹറിലെ സിയാന പട്ടണത്തിൽ മൗലാന ഖയ്യുമുമായി ഹലാല നടത്താൻ പെൺകുട്ടിയെ നിർബന്ധിച്ചു. ഈ സമയത്ത്, പെൺകുട്ടിയെ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കിയതായും പരാതിയുണ്ട്.

2017 ഏപ്രിലിൽ അവർ അസ്ഹറിനെ രണ്ടാമതും വിവാഹം കഴിച്ചു, 2018 ൽ ഒരു മകൾ ജനിച്ചു. 2021 ജനുവരിയിൽ അസ്ഹർ രണ്ടാമതും മുത്തലാഖ് ചൊല്ലി, തയാബ് അക്തർ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.പിന്നീട്, മകളുടെ സംരക്ഷണവും ജീവനാംശവും ഉറപ്പാക്കാൻ വേണ്ടി അസ്ഹർ പെൺകുട്ടിയെ വീണ്ടും ബന്ധപ്പെട്ടു. ഇത്തവണ, രണ്ടുതവണ വിവാഹമോചനം നേടിയതിനാൽ രണ്ട് തവണ ഹലാലയ്‌ക്ക് വിധേയയാകേണ്ടിവരുമെന്ന് അസ്ഹർ പറഞ്ഞു.

2025 ഫെബ്രുവരി 19 ന്, കൂട്ടുപ്രതികളായ ഷാനവാസ് ചൗധരിയും ഹക്കിം നിഷാത്തും ഹലാലയുടെ പേരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും, അതേ ദിവസം വൈകുന്നേരം “വ്യാജ നിക്കാഹ്” അരങ്ങേറി എന്നും, പെൺകുട്ടി പറയുന്നു . ഇരയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാബ് ഉൾപ്പെടെ മറ്റ് ആറ് പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.

2016 ലെ മുത്തലാഖ് ശരിയത്ത് പ്രകാരം സാധുതയുള്ളതാണെന്നും നിക്കാഹ് ഹലാല ഇസ്ലാമിക നിയമത്തിൽ സാധുതയുള്ളതും അംഗീകൃതവുമായ ഒരു ആചാരമാണെന്നും മുതിർന്ന അഭിഭാഷകൻ ശശി കാന്ത് ശുക്ല വാദിച്ചു. എന്നാൽ ക്രിമിനൽ നിയമപ്രകാരം, കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ വ്യക്തിനിയമം ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ആദ്യ ഹലാല സമയത്ത് ഇര പ്രായപൂർത്തിയാകാത്ത ആളായിരുന്നു, അതിനാൽ പ്രഥമദൃഷ്ട്യാ അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്, അതേസമയം രണ്ടാമത്തെ ഹലാല കൂട്ടബലാത്സംഗ കേസാണ് . ഹലാല ആചാരത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും, എഫ്‌ഐആറിൽ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉം 21 ഉം പ്രകാരം ഉറപ്പുനൽകുന്ന അന്തസ്സിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

 

Tags: sariya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.