Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 09:02 am IST
inFootball

സാന്റാ ക്ലാര: ഫിഫ ലോകകപ്പില്‍ ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തില്‍ യു.എസ്.എ സ്‌െ്രെടക്കര്‍ ഫോളാരിന്‍ ബാലോഗന് റെഡ് കാര്‍ഡ് നല്‍കിയ റഫറിയുടെ തീരുമാനം വിവാദത്തില്‍.ബാലോഗന്റെ ഫൗളിനു സമാനമായ ഫൗള്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വരുത്തിയിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയുമെടുക്കാത്തതില്‍ ഫിഫയ്‌ക്കെതിരേ വിമര്‍ശനവുമായി ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും രംഗത്തെത്തി. റെഡ്കാര്‍ഡ് നല്‍കിയതിനെതിരേ ശക്തമായ വിയോജിപ്പുമായി അമേരിക്കന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോ രംഗത്തെത്തി. മത്സരത്തില്‍ യു.എസ്.എ 2-0 ന് വിജയിച്ച് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയെങ്കിലും, ബാലോഗന്റെ പുറത്താകല്‍ ടീമിന്റെ സന്തോഷത്തില്‍ കരിനിഴലായി. അദ്ദേഹത്തിന് അമേരിക്കയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാനാകില്ല.

മത്സരത്തിന്റെ 45ാം മിനിറ്റില്‍ അമേരിക്കയ്‌ക്കായി ആദ്യ ഗോള്‍ നേടിയത് ബാലോഗന്‍ ആയിരുന്നു. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ മൂന്നാം ഗോളായിരുന്നു അത്.

64-ാം മിനിറ്റില്‍ ബോസ്‌നിയന്‍ പ്രതിരോധതാരം താരിഖ് മുഹറമോവിച്ചുമായുള്ള പന്തിനായുള്ള പോരാട്ടത്തിനിടെ ബാലോഗണിന്റെ കാല്‍ എതിരാളിയുടെ കണങ്കാലില്‍ പതിച്ചു. റഫറി ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും വിഎആര്‍ പരിശോധനയ്‌ക്ക് ശേഷം ബാലോഗന് നേരിട്ട് റെഡ് കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. അള്‍ജീരിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാണ്ടിക്കെതിരെ മെസി പിന്നില്‍ നിന്ന് കടുത്ത ഫൗള്‍ ചെയ്തിരുന്നു. മെസി ബൂട്ട് കൊണ്ട് മാണ്ടിയുടെ കാലിന്റെ പിന്നിലാണ് ചവിട്ടിയത്. അന്ന് പോളിഷ് റഫറി ഷിമോണ്‍ മാര്‍സിനിയാക് ഫൗള്‍ വിളിച്ചെങ്കിലും മെസിക്ക് ഒരു മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അള്‍ജീരിയന്‍ ടീം ഇതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഫിഫയ്‌ക്ക് മെസിയോടുള്ള ‘കരുതലാണ്’ ഇതിനു പിന്നിലെന്നാണ് വിമര്‍ശനം.

പൊച്ചെറ്റീനോയുടെ വിമര്‍ശനം

ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പൊചെറ്റീനോ റഫറിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ഒരു റെഡ് കാര്‍ഡ് അല്ല. കളിക്ക് ശേഷം ഞാന്‍ ടിവിയില്‍ ദൃശ്യങ്ങള്‍ വീണ്ടും കണ്ടു. എതിര്‍ താരത്തെ ചവിട്ടാനോ പരിക്കേല്‍പ്പിക്കാനോ ഉള്ള യാതൊരു ഉദ്ദേശ്യവും ബാലോഗന് ഉണ്ടായിരുന്നില്ല. ഫുട്‌ബോളില്‍ പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്ന സാധാരണമായ ഒരു നീക്കം മാത്രമായിരുന്നു അത്. സ്ലോ മോഷനില്‍ കാണുമ്പോള്‍ അത് കഠിനമായി തോന്നിയേക്കാം, പക്ഷേ അതില്‍ യാതൊരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. തനിക്ക് വലിയൊരു മത്സരം നഷ്ടമാകുമെന്നതില്‍ ബാലോഗന്‍ വലിയ നിരാശയിലാണ്.’

യു.എസ് മിഡ്ഫീല്‍ഡര്‍ ടൈലര്‍ ആഡംസും ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചും കോച്ചിന്റെ തീരുമാനത്തെ പിന്തുണച്ചു. കളി തത്സമയം വിലയിരുത്തിയ മുന്‍ പ്രീമിയര്‍ ലീഗ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗും ഇത് വിഎആര്‍ പരിശോധിക്കേണ്ട കാര്യം പോലുമില്ലാത്ത ഒരു അപകടം മാത്രമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

Tags: FIFA World Cup 2026Lionel MessiAmerican player LoganMauricio Pochettino
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.