Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ഹെഡ്ഫോണ്‍ ഉപയോഗിച്ച് റെയില്‍വേ ട്രാക്കിലൂടെ നടക്കവെ ട്രെയിന്‍ തട്ടി യുവാവിന്റെ കൈ അറ്റു.ആര്യങ്കാവ് കോട്ടവാസിലിന് സമീപം ആണ് അപകടം. ജോണ്‍ എന്ന യുവാവിന്റെ ഒരു കൈയ്യാണ് അറ്റത്.

മധുര – ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്.യുവാവ് ഹെഡ്ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. അപകടം നടന്നയുടന്‍ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.

തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Recent Posts