Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 10:56 am IST
inFootball

ഡാളസ്: 86-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് ഐവറികോസ്റ്റ് വല കുലുക്കിയപ്പോള്‍ നോര്‍വേ പ്രീ ക്വാര്‍ട്ടറില്‍. ബ്രസീലാണ് നോര്‍വേയുടെ അല്ലെങ്കില്‍ ഹാലന്‍ഡിന്റെ എതിരാളികള്‍. മൂന്ന് ഗോളുകള്‍ കണ്ട ഏറെക്കുറെ വിരസമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍വേയുടെ വിജയം.

ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് നോര്‍വേ അവസാന പതിനാറില്‍ ഇടംപിടിക്കുന്നത്. 1998ലായിരുന്നു അവസാനമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതിനുശേഷം ഇതാദ്യമായാണ് അവര്‍ ലോകകപ്പിനെത്തുന്നത്. 39-ാം മിനിറ്റില്‍ അന്റോണിയോ നുസയിലൂടെ നോര്‍വേ മുന്നിലെത്തിയെങ്കിലും 74-ാം മിനിറ്റില്‍ അമദ് ഡിയാലോയിലൂടെ ഐവറികോസ്റ്റ് സമനില പിടിച്ചു.

പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. നോര്‍വേ ഗോള്‍മുഖത്ത് നിരവധി തവണ ഐവറികോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. മറുവശത്ത് ഹാളണ്ടും സോര്‍ലോത്തും അടങ്ങുന്ന നോര്‍വേ മുന്നേറ്റവും പതിയെ ആക്രമിച്ചുകളിച്ചു. 35-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗ ഗോളിനടുത്തെത്തിയെങ്കിലും നോര്‍വേ ഗോളിയെ കീഴടക്കാനായില്ല. പിന്നാലെ ഹാളന്‍ഡ് ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തെങ്കിലും ഐവറി ഗോളി യഹിയ ഫൊഫാന ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. നോര്‍വേയുടെ വിങ്ങര്‍ അന്റോണിയോ നുസയാണ് സ്‌കോറര്‍. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നുസ. ഈ ഗോളിന് ആദ്യപകുതി ഒരുഗോളിന് നോര്‍വേ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് ഐവറികോസ്റ്റ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പലതവണ എതിര്‍ പ്രതിരോധം അവര്‍ ഭേദിച്ചെങ്കിലും നോര്‍വെ ഗോളിയെ കീഴടക്കാനായില്. 55-ാം മിനിറ്റില്‍ ഐവറികോസ്റ്റിന് ലഭിച്ച മികച്ച അവസരത്തിനൊടുവില്‍ നിക്കൊളാസ് പെപ്പെ പോസ്റ്റിലേക്ക് ഉഗ്രന്‍ ഷോട്ടുതിര്‍ത്തെങ്കിലും നോര്‍വേ ഗോളി തട്ടിയകറ്റി. ഇതോടെ പകരക്കാരെ ഇറക്കി ഐവറികോസ്റ്റ് മുന്നേറ്റം ശക്തമാക്കി. അതിന് ഫലവുമുണ്ടായി. 74-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോയാണ് തകര്‍പ്പന്‍ ഗോളിലൂടെ സമനില ഗോള്‍ അടിച്ചത്. വലതുവിങ്ങില്‍ ബോക്സിനുള്ളില്‍ വെച്ച് നോര്‍വേ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയാണ് താരം ഗോളടിച്ചത്. അതോടെ സ്‌കോര്‍ 1-1. എന്നാല്‍ മത്സരം അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് നോര്‍വേ ലീഡെടുത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡാണ് ഗോളടിച്ചത്. പാട്രിക് ബെര്‍ഗ് ഒരുക്കിയ അവസരത്തില്‍ നിന്നാണ് താരം ലക്ഷ്യം കണ്ടത്.

Tags: FIFA World Cup 2026Brazil Football teamErling Haalandbrazil vs norway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.