Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 04:47 pm IST
inEntertainment

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും.

സംഗീത് പ്രതാപ്, അന്നാ ബെൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്ന ബെൻ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. സംഗീത് പ്രതാപും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പ്രൊഡക്ഷൻ നമ്പർ 3യിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കർ ആണ് ഒരുക്കുന്നത്. സംവിധായകൻ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. രവിശങ്കർ രചിച്ച ‘പെണ്ണും പൊറോട്ടും’ എന്ന ചിത്രം 2025-ലെ IFFI, IFFK ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്തിരുന്നു.

 

 

സാങ്കേതിക രംഗത്തും മികച്ച പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. കലാസംവിധായകൻ എം. ബാവ തന്റെ കരിയറിലെ 120- മത് ഫീച്ചർ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ ഛായാഗ്രാഹകനാകുന്നു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും അമൽ കുമാർ മേക്കപ്പും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കുന്നത് ഡോൺ വിൻസെന്റ് ആണ്. സംഗീത സംവിധാനത്തിൽ പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞരും ചിത്രത്തിൽ പങ്കുചേരും. ‘എക്കോ’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ശ്രാവൺ സത്യയാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് ആണ്.

പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പ്രൊഡക്ഷൻ നമ്പർ 4, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുമ്പോൾ റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ മാസം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉൾപ്പെടെ മറ്റ് അഭിനേതാക്കളെയും മറ്റു പ്രധാന സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആർ: പ്രതീഷ് ശേഖർ.

Tags: Sangeeth Pratapanna benmalayalam cinemapooja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.