കൊച്ചി: വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലാണ് നവജാതശിശുവിനെ മരടിലെ തട്ടുകടയില്‍ ഉപേക്ഷിച്ചതെന്ന് അമ്മ.അര്‍ബുദരോഗിയാണെന്നും യുവതി മരട് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാന്‍ സുഹൃത്തായ യുവാവിനെ ചുമതലപ്പെടുത്തിയെന്നും ഇടുക്കി സ്വദേശിനി പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ മരട് പൊലീസ് ഞായറാഴ്ച കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഫോറം മാളിന് സമീപമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയ വിവരം തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിയായ യുവാവാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിച്ചത്.
പൊലീസ് എത്തി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ പൊാലീസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും സുഹൃത്തായ യുവാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം മരട് പൊലീസ്‌നോട്ടീസ് നല്‍കി വിട്ടയച്ചു.
















