Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 05:52 pm IST
in Entertainment

കരിയറിന് അമ്പതാണ്ട് തികഞ്ഞ വേളയിലാണ് സംവിധാനത്തിലേക്ക് തിരികെ വരികയാണെന്ന് ഭാഗ്യരാജ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആ സിനിമ സംഭവിക്കും മുമ്പ് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു. എന്നും സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ന്നു നിന്ന സിനിമകളായിരുന്നു ഭാഗ്യരാജിന്റേത്. അമാനിഷ്‌കരല്ലാത്ത സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ ഭാഗ്യരാജിന്റെ വേര്‍പാട് തമിഴ് ജനതയുടെ ജീവിതത്തിലുമൊരു തീരാനഷ്ടമായിരിക്കും.

സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ഒന്നുമില്ലായ്‌മയില്‍ നിന്നും തമിഴകത്തിന്റെ തിരക്കഥൈ മന്നനിലേക്കുള്ള ആ യാത്ര ആര്‍ക്കും പ്രചോദനമാകും. കരിയറിലെ കയറ്റിറക്കങ്ങള്‍ പോലെ തന്നെ നാടകീയമായിരുന്നു ഭാഗ്യരാജിന്റെ ദാമ്പത്യ ജീവിതവും.

താന്‍ ജീവിതത്തില്‍ നേടിയ വിജയങ്ങളെല്ലാം ഭാഗ്യരാജ് സമര്‍പ്പിക്കുന്നത് ആദ്യഭാര്യയായ നടി പ്രവീണയ്‌ക്കാണ്. വെറും രണ്ട് വര്‍ഷം മാത്രം ആയുസേ അവരുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും മരണം പ്രവീണയെ ഭാഗ്യരാജില്‍ നിന്നും കവര്‍ന്നെടുക്കുകയായിരുന്നു.

സിനിമയില്‍ ഒരിടം കണ്ടെത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പാണ് ഭാഗ്യരാജ് പ്രവീണയെ കണ്ടുമുട്ടുന്നത്. കെ ബാലചന്ദ്രറിന്റെ മന്മഥലീല എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അരങ്ങേറുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായി പ്രവീണ. രജനികാന്ത് ചിത്രം ബില്ലയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ഭാഗ്യരാജിന്റെ ഗുരുവായ ഭാരതിരാജയുടെ പുതിയ വാര്‍പ്പുക്കള്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഇരുവരും കണ്ടുമുട്ടി.

നായികയായ പ്രവീണയെ തമിഴ് പഠിപ്പിക്കുന്ന സംവിധാന സഹായിയായ ഭാഗ്യരാജിന്റെ ജോലിയായിരുന്നു. ആ അടുപ്പം സൗഹൃദത്തിലേക്കും പതിയെ പ്രണയത്തിലേക്കും വഴി മാറി. അന്ന് കരിയറില്‍ ഒന്നുമല്ലാതിരുന്ന ഭാഗ്യരാജിനെ പ്രവീണ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് അദ്ദേഹം തിരികെ പോയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ വന്നു. അങ്ങനെ അവര്‍ വീണ്ടും ഒരുമിച്ചു.

1981ല്‍ ഭാഗ്യരാജും പ്രവീണയും വിവാഹം. അക്കാലത്തെ മുന്‍നിര നായികയായിരുന്നിട്ടും വിവാഹ ശേഷം സിനിമ വേണ്ടെന്നായിരുന്നു പ്രവീണയുടെ തീരുമാനം. തന്റെ സിനിമകള്‍ക്ക് പിന്നിലെ നിര്‍ണായക സ്വാധീനമാണ് പ്രവീണയെന്ന് ഭാഗ്യരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ നായികമാര്‍ക്കെല്ലാം പ്രവീണയുടെ ഛായയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭാഗ്യരാജിന്റെ ഏറെ പ്രശംസിക്കപ്പെട്ട മൗനഗീതങ്ങള്‍ എന്ന ചിത്രത്തിന് പിന്നിലും പ്രവീണയുടെ സ്വാധീനം ശക്തമായിട്ടുണ്ടായിരുന്നു.

മനോഹരമായിരുന്ന ആ ദാമ്പത്യ ജീവിതം. എന്നാല്‍ കാലം അതിന് അധികം ആയുസ് നല്‍കിയില്ല. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും മരണം പ്രവീണയെ തേടിയെത്തി. മഞ്ഞപ്പിത്തം ബാധിച്ച് 1983ല്‍ മരണപ്പെടുമ്പോള്‍ പ്രവീണയുടെ പ്രായം വെറും 25 ആയിരുന്നു. ആ വേര്‍പാട് ഭാഗ്യരാജിന് ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം ആകെ തകര്‍ന്നുപോയി. കടുത്ത വിഷാദത്തിലേക്ക് വീണുപോയ ഭാഗ്യരാജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സുഹൃത്തുക്കളും കുടുംബവും സിനിമാലോകവും മുന്നിട്ടിറങ്ങി.

ഇതിഹാസ താരങ്ങളായ എന്‍ടിആറും എംജിആറും വീണ്ടും വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. അങ്ങനെയാണ് മറ്റൊരു വിവാഹത്തിന് ഭാഗ്യരാജ് തയ്യാറാകു ന്നത്. ജീവിതവും കരിയറും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതെന്ന് ഭാഗ്യരാജ് പറഞ്ഞിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം പൂര്‍ണിമയെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ തന്നെ പൂര്‍ണിമയേയും മാതാപിതാക്കളേയും ആഗ്രഹം അറിയിച്ചു. അവര്‍ സമ്മതം അറിയിച്ചതോടെ 1984 ല്‍ ഭാഗ്യരാജ് പൂര്‍ണിമയെ വിവാഹം കഴിച്ചു. 40 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഭാഗ്യരാജിന്റേയും പൂര്‍ണിമയുടേയും വിവാഹത്തിന്.

 

Tags: PraveenaLatest inewsbhagyarajtamill movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.