Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുന്നതിനോടനുബന്ധിച്ചാണ് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഏത് അന്വേഷണവും നടക്കട്ടെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.താന്‍ അതില്‍ പ്രതികരിക്കേണ്ട കാര്യമില്ല.അന്വേഷണം അതിന്റെ വഴിയെ നടക്കട്ടെ.സഹകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ഭരണസമിതിയെ പ്രതിചേര്‍ക്കാന്‍ നീക്കമാരംഭിച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

Recent Posts