Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 09:51 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: എച്ച്.ഐ.വി/ എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സാ ധനസഹായം മുടങ്ങിയിട്ട് 21 മാസം. പദ്ധതി പുനഃസ്ഥാപിക്കാനോ കുടിശ്ശിക വിതരണം ചെയ്യാനോ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവര്‍. ആന്റി റിട്രോവൈറല്‍ സെന്ററുകളില്‍ (എ.ആര്‍.ടി) രജിസ്റ്റര്‍ ചെയ്ത് ചികിത്സയെടുക്കുന്നവര്‍ക്കും എച്ച്‌ഐവി അണുബാധിതര്‍ക്കും പ്രതിമാസം സര്‍ക്കാര്‍ നല്‍കിയിരുന്ന ആയിരം രൂപ പെന്‍ഷന്‍ കഴിഞ്ഞ 21 മാസമായി മുടങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ സര്‍ക്കാര്‍ അവസാന നിമിഷം 1000 ത്തില്‍ നിന്നും 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചെങ്കിലും രോഗികളുടെ കൈകളിലെത്തിയിട്ടില്ല. 2024 ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെയുള്ള പണമാണ് കുടിശ്ശികയായുള്ളത്. 2023 ഡിസംബറിലാണ് ഇവര്‍ക്ക്അവസാനം പെന്‍ഷന്‍ ലഭിച്ചത്. സാമൂഹിക വിവേചനവും സ്വകാര്യതാ പ്രശ്‌നങ്ങളും കാരണം തങ്ങളുടെ ദുരിതം തുറന്നു പറയാന്‍ പോലും പല രോഗികള്‍ക്കും കഴിയുന്നില്ല. ഇതിനിടെ ധനസഹായം മുടങ്ങിയതോടെ മരുന്ന്, പോഷകാഹാരം, യാത്രാചെലവ് എന്നിവ കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന ജില്ലാ ആശുപത്രികളിലുമുള്ള എആര്‍ടി കേന്ദ്രങ്ങള്‍ വഴി ജീവന്‍രക്ഷാ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭിക്കാറില്ല. ഇത് ഭീമമായ തുക നല്‍കി പുറമെനിന്ന് വാങ്ങണം. കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇവര്‍ക്ക് പലപ്പോഴും ലഭിക്കാറില്ല. ജില്ല പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിരുന്ന പോഷകാഹാര വിതരണവും നിലച്ചു.

അണുബാധിതരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല. 2012 മുതലാണ് എയ്ഡ്‌സ് രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ യാത്രാബത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉള്‍പ്പെടെ 520 രൂപയായിരുന്നു. പിന്നീട് ആയിരം രൂപയാക്കിയെങ്കിലും വിതരണം പലപ്പോഴും കൃത്യമല്ലെന്ന് രോഗികള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്തിരുന്നത്.

Tags: hivpensionAIDSFinancial help
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.