Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 26, 2026, 01:00 pm IST
inKerala, Thrissur

കൊച്ചി: ലഹരി കടത്ത് മേഖലകളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചു വരുന്ന സാന്നിധ്യവും വില്പനാ രീതികളും പോലീസിനെ വലയ്‌ക്കുന്നു. മുന്‍കാലങ്ങളില്‍ പുരുഷന്മാരായിരുന്നു ലഹരി കടത്തിലും വില്പനയിലും ഉപഭോഗത്തിലും മുന്നിലായത്. പിന്നീടത് യുവജനങ്ങളിലും കോളജ് വിദ്യാര്‍ത്ഥികളിലുമായി. ഇന്നത് യുവതികളടക്കമുള്ള സ്ത്രീകളിലുമെത്തി നില്ക്കുകയാണ്. ലഹരി കടത്തിലെ സ്ത്രീ സാന്നിധ്യത്തിലെ മാറ്റങ്ങളില്‍ അന്ധാളിച്ചു നില്ക്കുകയാണിന്ന് ലഹരി വിരുദ്ധ പ്രതിരോധ അന്വേഷണ സംഘങ്ങള്‍.

കഴിഞ്ഞ ആറ് വര്‍ഷത്തിനകം നാല് വിദേശികളും അന്യസംസ്ഥാനക്കാരുമടക്കം 80 ഓളം സ്ത്രീകളാണ് ലഹരി കടത്തു കേസില്‍ സംസ്ഥാനത്ത് പിടിയിലായത്. പോലീസ് – നാര്‍ക്കോട്ടിക് വിഭാഗങ്ങളില്‍ പ്രത്യേക സ്ത്രീ പോലീസ് സംഘങ്ങളുടെ ആവശ്യങ്ങള്‍ ഏറിവരികയാണ്. ലഹരി കടത്തുന്ന സ്ത്രീകളെ കണ്ടെത്തുന്നതില്‍ പലപ്പോഴും പോലീസ് – നാര്‍ക്കോട്ടിക്ക് – എക്‌സൈസ് സംഘങ്ങള്‍ പരാജയപ്പെടുകയാണ്. കുടുംബമായും പരിചയക്കാരായും വിദ്യാര്‍ത്ഥികളായും ജോലിക്കാരായും – സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ പൊതുജന സേവകര്‍ തുടങ്ങി പലവേഷങ്ങളിലുമായാണിവര്‍ ലഹരി വില്പന മേഖലകളില്‍ പ്രവര്‍ത്തന സജ്ജരാകുന്നത്.

ലഹരി ആവശ്യമുള്ളവരെയും ഏജന്റുമാരെയും കണ്ടെത്തി ചരക്ക് കൈമാറുന്നതില്‍ ഇവര്‍ വിജയിക്കുന്നതും അന്വേഷണ സംഘങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. സ്ത്രീകള്‍ ചരക്ക് സൂക്ഷിക്കുന്നതിലും അവ കൈകാര്യം ചെയ്യുന്നതിലും പ്രത്യേകതയാര്‍ന്ന രീതികളാണ് പ്രയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനാല്‍ പലയിടങ്ങളിലും പിടികൂടുന്ന സ്ത്രീകളില്‍ നിന്ന് ചരക്ക് കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെടുന്നുമുണ്ട്.

ലഹരി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളുടെ രീതികള്‍ നാര്‍ക്കോട്ടിക് സംഘങ്ങളെയും അതിശയിപ്പിക്കുന്നുമുണ്ട്. നാപ്കിന്‍ പാഡ്, തലമുടിക്കടിയില്‍, അടിവസ്ത്രങ്ങള്‍, അവയുടെ സ്റ്റിച്ചിങ്ങ് മേഖലകള്‍ തുടങ്ങി ഒട്ടേറെസ്ഥലങ്ങളിലാണിവര്‍ ചരക്ക് ഒളിപ്പിച്ചുവെക്കുന്നതെന്നാണ് പറയുന്നത്. ലഹരി കടത്തില്‍ പിടിക്കപ്പെടുന്ന പുരുഷന്മാരെ പരിശോധിക്കുന്നതിലും ചരക്ക് പിടികൂടുന്നതിലും വിജയിക്കുന്ന ലഹരി വിരുദ്ധ സംഘങ്ങള്‍ സ്ത്രീകളില്‍ നിന്നുമിവ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഇടവേളയിലാണ് സ്ത്രീകള്‍ ലഹരി കടത്ത് ഉപഭോഗ മേഖലയില്‍ സജീവമായതെന്നാണ് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നാര്‍ക്കോട്ടിക്- എക്‌സൈസ്- പോലീസ് സംഘങ്ങളില്‍ പ്രാവീണ്യം നേടിയ വനിതകളുടെ അഭാവം ലഹരി കടത്ത് സ്ത്രീ സംഘങ്ങള്‍ക്ക് ഗുണകരമാകുന്നതായും ലഹരി മോചന വിരുദ്ധ കേന്ദ്രങ്ങള്‍ പറയുന്നു.

Tags: policeanti narcotics daywomen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.