തിരുവനന്തപുരം: 2023-24 വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ അടിച്ച ഭാഗ്യശാലി ഒടിവിലെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. എക്സ് സി 224091 എന്ന നമ്പറിനാണ് ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം 20 കോടി രൂപയാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വന്നപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് ഇയ്യാള് വ്യക്തമാക്കി. ഇത് അയ്യപ്പന്റെ സമ്മാനമാണെന്ന് അദേഹം പറഞ്ഞു. തന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് ഇയാള്‍ കത്ത് നല്കി. തിരുവനന്തപുരത്തെ ലക്ഷ്മി ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: