തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങൾ തുടരുകയാണ് . കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികൾ ഒന്നൊന്നായി പുറത്ത് വരുമെന്ന് ഉറപ്പായതോടെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയെ സമീപിച്ചത്.
എന്നാൽ ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തിരുവനന്തപുരം കോർപറേഷനിലെ ബീമാപള്ളി കൗൺസിലർ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയെ എതിർക്കുന്ന സിപിഎമ്മിന് അക്കാര്യത്തിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ല. 2021-ൽ മുസ്ലിം ലീഗിന്റെ എല്ലാ എം.എൽ.എമാരും അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോഴും സിപിഎം എതിർപ്പ് പ്രകടിപ്പിച്ചില്ല.
എന്നാൽ പത്മനാഭസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും പേരുകളിലെ സത്യപ്രതിജ്ഞ കാണുമ്പോഴാണ് സിപിഎമ്മിന് ഹാലിളകുന്നത്.
















