Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 03:11 pm IST
inKerala

തിരുവനന്തപുരം: പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ വിശദമായ ചർച്ച വേണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലെ എല്ലാ വിഭാഗം ജനങ്ങളുമായിട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

പാർട്ടിക്കകത്തോ മുന്നണിക്കകത്തോ മന്ത്രിസഭയിലോ ഒരു ചർച്ചയുമില്ലാതെയാണ് മദ്യ നയത്തിലും മിനറൽസിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുത്തത്.
അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണിത്. കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും, തെലങ്കാന കേന്ദ്രീകരിച്ചുള്ള മിനറൽസിന്റെ ലോബിയും മുഖ്യമന്ത്രിയുമായി ചേർന്ന് വല്ല ധാരണയിലും എത്തിയിട്ടുണ്ടോ എന്ന സംശയം ആളുകൾക്കുണ്ട്.

മദ്യനയത്തിൽ അന്തിമമായി സംസാരിക്കേണ്ട, തീർപ്പ് പറയേണ്ട എക്സൈസ് മന്ത്രി പോലും അറിയാതെയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്. ഇത് സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മദ്യാസക്തി ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സത്യപ്രതിജ്ഞ ചെയ്ത് വെറും ഏതാനും ദിവസങ്ങൾക്കകംതന്നെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒരു മിസൈൽ വേഗതയിലാണ് മുഖ്യമന്ത്രി ഈ മദ്യനയത്തിന്റെ ഫയൽ തീർപ്പാക്കിയത്.

കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലങ്കാന കേന്ദ്രീകരിച്ചുള്ള കരിമണൽ ലോബിയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിയും ലോബികളെ സഹായിക്കലുമാണ് ഈ നയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഇത് നടത്തിയിരിക്കുന്നത്. ഈ അഴിമതിക്ക് എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരെയും പേടിക്കേണ്ടതില്ല എന്ന നിലയിലാണ് വി ഡി സതീശൻ മുന്നോട്ടുപോയത്.

ഈ മദ്യനയത്തിൽ ലീഗുകാർ, മത-സാമുദായിക സംഘടനകൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പാടുപെട്ട ജനങ്ങൾ ഇവരൊക്കെ എന്തു പറയുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം. ധാർമികതയെക്കുറിച്ച് എൽഡിഎഫിന് ഒന്നും പറയാനില്ല. പ്രതിപക്ഷ നേതാവിന് ഇത്ര വേഗത്തിൽ കാര്യങ്ങൾ പറയാൻ കാരണം ഇദ്ദേഹത്തിന് നന്നായി അറിയുന്ന വിഷയമായതുകൊണ്ടാണ്. ഈ കമ്പനികളൊക്കെ നേരത്തെ ഇവരുമായിട്ടും നെഗോഷ്യേറ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്തോ തർക്കത്തിന്റെ പേരിൽ മാത്രമാണ് ഇത് നടക്കാതെ പോയത്; അല്ലാതെ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ ഒന്നുമല്ല അവർ ഇത് മാറ്റിവെച്ചത്.

കേരളത്തിന് ശാപമായി മാറുന്ന തീരുമാനം ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. അവർക്ക് അതിന്റെ ലാഭം കൊയ്യാൻ കഴിഞ്ഞില്ല; ഇപ്പോൾ യുഡിഎഫ് അത് സ്വന്തമാക്കുന്നു. ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നുതന്നെയാണ്. അവർ രണ്ടു കൂട്ടരുടെയും നിലപാട് ഒന്നുതന്നെയാണ്; പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ് ഇത് ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.

Tags: bjpK Surendranliquor policy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.